രണ്ട് വർഷത്തെ ടെസ്റ്റ് പരമ്പരകളുടെ സീസണിനൊടുവിൽ നാളെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അരങ്ങേറുകയാണ്. വിരോട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യയുടെ എതിരാളി ഒന്നാം റാങ്കുകാരായ ന്യൂസിലാൻഡാണ്
നാളെ ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലെ ദി ഏജസ് ബൗൾ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ജയച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് കിവീസ് നാളെ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ന്യൂസിലാൻഡിന്റെ സ്ക്വാഡ് - കെയിൻ വില്യംസൺ, ടോം ബ്ലൺഡെൽ, ട്രെന്റ് ബോൾട്ട്, ജെവോൺ കോൺവെ, കോളിൻ ഡി ഗ്രാൻഡ്ഹോം, മാറ്റ് ഹെൻറി, കയിൽ ജെയിമിസൺ, ടോം ലാഥം, ഹെൻറി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്ലർ, നീൽ വാഗ്നർ, ബിജെ വാട്ലിങ്, വിൽ യങ്
ഇന്ത്യൻ സ്ക്വാഡ് - വിരാട് കോലി, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹാ, രവിചന്ദ്രൻ അശ്വിൻ, രവിന്ദ്ര ജഡേജ, ജസ്പ്രതി ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്
സ്റ്റാർ സ്പോർട്സിലാണ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ജിയോ ടിവിലും സംപ്രേക്ഷണം ചെയ്യുന്നതാണ്.