Wild Life Tour for Indian Team: ഹരാരെയിലെ വൈൽഡ് ലൈഫ് ആസ്വദിച്ച് ഇന്ത്യൻ ടീം; ചിത്രങ്ങൾ കാണാം

5 മത്സരങ്ങളടങ്ങിയ ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പര ഹരാരെയിൽ പുരോ​ഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ പൂ‍ർത്തിയായപ്പോൾ ഇന്ത്യയും ആതിഥേയരായ സിംബാബ്‌വെയും ഒപ്പത്തിനൊപ്പമാണ് (1-1). 

 

Wild Life Tour for the Indian Team in Harare: നിർണായകമായ മൂന്നാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ചെറിയ ഇടവേള എടുത്ത് ഹരാരെയിലെ കാഴ്ചകൾ കാണാനിറങ്ങിയിരുന്നു. പരിശീലകൻ വിവിഎസ് ലക്ഷ്മൺ, നായകൻ ശുഭ്മാൻ ​ഗിൽ എന്നിവരുൾപ്പെടുന്ന സംഘമാണ് ഹരാരെയിലെ വൈൽഡ് ലൈഫ് ആസ്വദിച്ചത്. 

1 /6

ബിസിസിഐയാണ് ഇന്ത്യൻ ടീമിനും കുടുംബാം​ഗങ്ങൾക്കുമായി ഹരാരെയിൽ വൈൽഡ് ലൈഫ് ടൂർ സംഘടിപ്പിച്ചത്.   

2 /6

സിംബാബ്‌വെ ക്രിക്കറ്റ്, സിംബാബ്‌വെ ടൂറിസം എന്നിവരുടെ സഹകരണത്തോടെയായിരുന്നു ടൂർ.   

3 /6

ആനകൾ, ജിറാഫ്, മാനുകൾ തുടങ്ങി നിരവധി വന്യജീവികളെ നേരിൽ കണ്ട് ആസ്വദിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര.  

4 /6

റിങ്കു സിം​ഗ്, ശിവം ദുബെ, വാഷിം​ഗ്ടൺ സുന്ദർ, ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയി, റിയാന്‍ പരാഗ്, ഖലീല്‍ അഹമ്മദ്‌ തുടങ്ങിയ താരങ്ങൾ ടൂറിൽ പങ്കെടുത്തു.   

5 /6

യാത്രയുടെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.  

6 /6

നാളെ വൈകുന്നേരം 4.30നാണ് ടി20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം നടക്കുക. 

You May Like

Sponsored by Taboola