നാൽപ്പത് വയസ് പിന്നിടുമ്പോഴേക്കും സ്ത്രീകളിൽ ശരീരഭാരം വർധിക്കുന്നത് സാധാരണയാണ്. ഹോർമോൺ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കുക.
രാത്രി ഭക്ഷണം ഒഴിവാക്കരുത്. ലഘുവായ ഭക്ഷണം കഴിക്കണം. സാലഡ്, സൂപ്പ് എന്നിവ രാത്രി കഴിക്കാവുന്നതാണ്.
ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.