Venus Transit: ശുക്രൻ രാശി മാറ്റം; മെയ് മാസം ഈ രാശിക്കാർക്ക് സാമ്പത്തികം മികച്ചതായിരിക്കും

ശുക്രന്റെ കൃപ ജീവിതത്തിൽ എല്ലാ നേട്ടങ്ങളും നൽകുന്നുവെന്നാണ് ജ്യോതിഷ പ്രകാരമുള്ള വിശ്വാസം. അതിനാൽ ശുക്രനെ പ്രീതിപ്പെടുത്തി കൊണ്ട് തന്നെ നിലനിർത്തുന്നത് വളരെ പ്രധാനമായിട്ടുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് ജനനസമയം മുതൽ ശുക്രന്റെ അനുഗ്രഹം ഉണ്ടായിരിക്കും. മാർച്ച് 31ന് ശുക്രൻ മീനരാശിയിലേക്ക് മാറിയിരുന്നു. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മെയ് 23 വരെ ശുക്രൻ മീനരാശിയിൽ തുടരും. ഈ കാലയളവിൽ ഇനി പറയുന്ന മൂന്ന് രാശികൾക്ക് ജീവിതത്തിൽ പണവും സന്തോഷവും ലഭിക്കും.

 

1 /3

ഇടവം: ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ട് ഈ രാശിക്കാർക്കും മീനം രാശിക്കാർക്കും ശുക്രൻ ഗുണം നൽകും. ഇവർക്ക് വരുമാനം വർധിക്കാനുള്ള സാധ്യത കൂടുതലാണ്. വ്യവസായത്തിൽ പുരോഗതിയുണ്ടാകും. ഈ രാശിക്കാർക്ക് പുതിയ ജോലി ലഭ്യമാകും. കച്ചവടക്കാർക്കും ലാഭമുണ്ടാകും. ബിസിനസ്സ് കുതിച്ചുയരുന്നു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേട്ടമുണ്ടാകും.

2 /3

മിഥുനം: മിഥുനം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം ബിസിനസിൽ ശക്തമായ നേട്ടങ്ങൾ കൊണ്ടുവരും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഉദ്യോ​ഗത്തിൽ പ്രമോഷൻ ലഭിച്ചേക്കാം. ഇതിലൂടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. 

3 /3

കർക്കടകം: കർക്കടകം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം ഭാഗ്യമുണ്ടാക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത് പ്രയോജനം ചെയ്യും. നീണ്ട നാളുകൾക്ക് ശേഷം ജീവിതത്തിൽ സന്തോഷമുണ്ടാകും. യാത്രകൾ ഗുണം ചെയ്യും. ബന്ധങ്ങൾ മികച്ചതായിരിക്കും. വസ്തു ക്രയവിക്രയത്തിന് നല്ല സമയമാണിത്. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.

You May Like

Sponsored by Taboola