Shukra Gochar 2023: ശുക്ര സംക്രമണം: 16 ദിവസത്തിന് ശേഷം 4 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

Shukra Gochar 2023: സമ്പത്തും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ് ശുക്രൻ.  ശുക്രൻ ഉടൻതന്നെ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും.  ജൂലൈ 7 വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് ശുക്രൻ 4 രാശിക്കാരെ സമ്പന്നരാക്കും.

Shukra Rashi Parivartan 2023: ജ്യോതിഷ പ്രകാരം സമ്പത്ത്-മഹത്വം, പ്രണയം-റൊമാൻസ്, ആകർഷണം-സൗന്ദര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ. ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ വ്യക്തിയുടെ ജീവിതം സമ്പത്തും ഐശ്വര്യവും നിറഞ്ഞതായിരിക്കും.

1 /5

വരുന്ന മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും.  ചന്ദ്രന്റെ കർക്കടക രാശിയിൽ ശുക്രന്റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ജൂലൈ 7 വരെ ശുക്രൻ കർക്കടകത്തിൽ തുടരും.  ഈ സമയത്ത് 4 രാശിക്കാരിലുള്ളവരോട് ശുക്രന്റെ വലിയ കൃപയുണ്ടാകും. ഇവർക്ക് ഈ സമയം ധാരാളം സമ്പത്തും സന്തോഷവും ലഭിക്കും.

2 /5

മേടം (Aries): ശുക്രന്റെ സംക്രമം മേട രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും. കുടുംബാംഗങ്ങൾ നിങ്ങളുമായി നല്ല രീതിയിൽ  സഹകരണമുണ്ടാകും.  ചില സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും സന്തോഷവും വർദ്ധിക്കും.

3 /5

കർക്കടകം (Cancer): കർക്കടകത്തിലേക്കാണ് ശുക്രൻ പ്രവേശിക്കാൻ പോകുന്നത്  ഇത് ഈ രാശിക്കാർക്ക് ധാരാളം സമ്പത്ത് നൽകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. പണത്തിന്റെ വരവ് വർദ്ധിക്കും. വ്യക്തിത്വത്തിന്റെ ആകർഷണീയത വർദ്ധിക്കും. നിങ്ങളുടെ സൗന്ദര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കും. നിങ്ങൾക്കായി വസ്ത്രങ്ങൾ, ആഭരണങ്ങൾ, സാധനങ്ങൾ എന്നിവ വാങ്ങും. തൊഴിൽ-വ്യാപാരം എന്നിവ നന്നായി നടക്കും.

4 /5

വൃശ്ചികം (Scorpio): ശുക്രന്റെ സംക്രമം വൃശ്ചിക രാശിക്കാർക്ക് പല വിധത്തിൽ നേട്ടങ്ങൾ നൽകും. നിങ്ങളുടെ സ്വഭാവത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കാണാം. മതപരമായ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. നിങ്ങൾക്ക് ഒരു മതപരമായ യാത്ര പോകാണ് യോഗമുണ്ടാകും. പുതിയ ആളുകളുമായി ബന്ധപ്പെടുകയും മെച്ചപ്പെട്ട ജീവിതം നയിക്കുകയും ചെയ്യും.

5 /5

മീനം (Pisces): ശുക്രന്റെ സംക്രമം മീനരാശിക്കാർക്ക് സ്നേഹം നിറഞ്ഞ ജീവിതം ലഭിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.  രണ്ടുപേരും ചേർന്ന് നിങ്ങളുടെ ഭാവി സ്വപ്നങ്ങളെ കുറിച്ച് സംവദിക്കും. കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷകരമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ വീട്-കാർ അല്ലെങ്കിൽ വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാണ് യോഗമുണ്ട്. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനും നല്ല ലാഭം നേടാനും സാധ്യത. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola