Venus transit: ഇനി മണിക്കൂറുകൾ മാത്രം; ഈ 3 രാശിക്കാരുടെ തലവര തെളിയും, ലോട്ടറി അടിക്കാനും സാധ്യത...!

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം പല രാശിക്കാരെയും പല രീതിയിലാണ് ബാധിക്കുക. ചിലര്‍ക്ക് ഇത് ഗുണം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീത ഫലമാണ് ഉണ്ടാകുക. 

 

Venus transit March 2024: മാര്‍ച്ച് 7ന് രാവിലെ 10.30ന് ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഈ രാശി മാറ്റം പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

1 /6

കുംഭം : ശനിയുടെ രാശി മാറ്റം കാരണം വലിയ മാറ്റങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് കുംഭം രാശിക്കാരാണ്. ഈ രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഉടനടി പരിഹാരം കാണും. മികച്ച വരുമാനം ലഭ്യമാക്കുന്ന തൊഴില്‍ ലഭിക്കും. ഇതുവഴി കുടുംബത്തില്‍ സന്തോഷം വന്നുചേരും.   

2 /6

നിലവില്‍ ജോലിയുള്ളവര്‍ക്കാണെങ്കില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നുണ്ട്. കൃത്യമായ രീതിയില്‍ ആലോചനകള്‍ നടത്തിയ ശേഷം എന്ത് കാര്യം ചെയ്താലും അതെല്ലാം വിജയിക്കുന്ന സമയമാണിത്. പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ സമയം കൂടിയാണിത്. നിങ്ങളുടെ അധ്വാനത്തിനുള്ള ഫലം ഉറപ്പായും ലഭിക്കും.   

3 /6

മീനം : ശുക്ര സംക്രമ സമയത്ത് ഗുണം ലഭിക്കാന്‍ പോകുന്ന മറ്റൊരു രാശിയാണ് മീനം. ഈ രാശിക്കാരെ നേട്ടങ്ങള്‍ കാത്തിരിക്കുകയാണ്. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ബിസിനസില്‍ നിന്ന് വന്‍ ലാഭം ലഭിക്കും.   

4 /6

നിങ്ങളുടെ തൊഴില്‍ മേഖലയില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും തടസങ്ങളും ഉടന്‍ മാറും. തൊഴില്‍ മേഖലയില്‍ പ്രൊമോഷന് സാധ്യതയുണ്ട്. ആരോഗ്യകരമായും മീനം രാശിക്കാര്‍ക്ക് മികച്ച സമയമാണിത്. ദീര്‍ഘനാളായി അലട്ടിയിരുന്ന അസുഖങ്ങള്‍ ഭേദമാകും.   

5 /6

തുലാം : തൊഴില്‍ മേഖലയില്‍ വന്‍ നേട്ടങ്ങളാണ് തുലാം രാശിക്കാരെ കാത്തിരിക്കുന്നത്. ഏറ്റെടുത്ത ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജോലിയില്‍ പ്രൊമോഷന് സാധ്യതയുണ്ട്. ഇതുവഴി സാമ്പത്തിക സ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാകും.    

6 /6

ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണിത്. തേടിയെത്തുന്ന പുതിയ അവസരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ ജീവിതം തന്നെ മാറി മറിയും. ഈ രാശിക്കാര്‍ എടുത്തുചാടി ഒരു കാര്യവും ചെയ്യാന്‍ പാടില്ല. 

You May Like

Sponsored by Taboola