Venus Transit: സെപ്റ്റംബർ 18 വരെ ഇവരുടെ സുവർണ്ണ കാലഘട്ടം; ശുക്ര സംക്രമണം ഈ രാശികളെ സമ്പന്നരാക്കും

ഓഗസ്റ്റ് 25 ന് ശുക്രൻ കന്നി രാശിയിൽ പ്രവേശിക്കും. കേതു നിലവിൽ കന്നി രാശിയിൽ സഞ്ചരിക്കുന്നു. അതിനാൽ ശുക്രൻ-കേതു സംയോജനം കന്നിരാശിയിൽ രൂപപ്പെടും.

 

ജ്യോതിഷത്തിൽ, ശുക്രനെ സമ്പത്ത്, മഹത്വം, സമൃദ്ധി മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. ഓഗസ്റ്റ് 25ന് പുലർച്ചെ 01:25 ന് ശുക്രൻ ബുധന്റെ രാശി ചിഹ്നമായ കന്നി രാശിയിൽ സംക്രമിക്കും. സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 02:04 വരെ ശുക്രൻ കന്നി രാശിയിൽ തുടരും. ചില രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ കന്നി സംക്രമണം പ്രയോജനകരമെന്ന് നോക്കാം...

 

1 /5

ശുക്ര കന്നി രാശിയുടെ സംക്രമണത്തോടെ ഇടവം രാശിക്കാരുടെ ജീവിത്തതിൽ മാറ്റങ്ങളുണ്ടാകും. സമൂഹത്തിൽ അന്തസ്സ് വർധിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയം നല്ലതായിരിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. നിങ്ങൾ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.  

2 /5

കർക്കടകം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം വളരെ ഗുണം ചെയ്യും. കരിയറിൽ പുരോഗതിയും ഓഫീസിൽ പ്രശംസയും ലഭിക്കും. തൊഴിൽ രംഗത്ത് ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.   

3 /5

ശുക്രന്റെ സംക്രമണം കന്നി രാശിക്കാർക്കാണ് ഏറ്റവും ഗുണം ചെയ്യുന്നത്. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. വ്യാപാരികൾക്ക് ലാഭം ലഭിക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് ഈ സമയം നല്ലതായിരിക്കും. പണം സമ്പാദിക്കാനുള്ള പുതിയ സ്രോതസ്സുകൾ കണ്ടെത്തും.  

4 /5

വൃശ്ചികം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം സാമ്പത്തികമായി വളരെ ശുഭകരമായിരിക്കും. ആകസ്മിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola