സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. ഇതിനായി പലരും വ്യത്യസ്തമായ വഴികള്‍ തേടാറുണ്ട്. നിങ്ങളുടെ പഴ്‌സിന് സാമ്പത്തിക സ്ഥിതിയുമായി വലിയ ബന്ധമുണ്ടെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
Vastu tips for Purse: പഴ്‌സിന്റെയോ വാലറ്റിന്റെയോ നിറം സമ്പത്തിന്റെ വരവിനെയും പോക്കിനെയും സ്വാധീനിക്കുന്നു. നിങ്ങളുടെ കയ്യിലേയ്ക്ക് പണം, വിജയം, സമൃദ്ധി എന്നിവ വന്നുകയറാന്‍ ചില നിറങ്ങളിലുള്ള പഴ്‌സുകളാണ് കൈവശം വെയ്‌ക്കേണ്ടത്. ആ നിറങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നീല: നീല നിറത്തിലുള്ള പഴ്‌സ് കൈവശം വെയ്ക്കുന്നത് സമ്പത്തിനെ ക്ഷണിച്ച് വരുത്തുമെന്നാണ് വിശ്വാസം. സമാധാനത്തിന്റെ സ്ഥിരതയുടെയും പ്രതീകമായാണ് നീല നിറത്തെ കാണുന്നത്.
പച്ച: പോസിറ്റിവിറ്റി, വളര്‍ച്ച, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് പച്ച. പണമഴ പെയ്യണമെങ്കില്‍ പച്ച നിറത്തിലുള്ള പഴ്‌സ് കൈവശം വെയ്ക്കാം.
ചുവപ്പ്: പണത്തെ ആകര്‍ഷിക്കുന്ന നിറമാണ് ചുവപ്പെന്ന് പറയപ്പെടുന്നു. അതിനാല്‍ സമ്പത്തിന്റെ കുത്തൊഴുക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ന് തന്നെ ചുവപ്പ് നിറത്തിലുള്ള വാലറ്റോ പഴ്‌സോ വാങ്ങിക്കോളൂ.
ബ്രൗണ്‍: സമ്പത്തില്‍ സ്ഥിരത ആഗ്രഹിക്കുന്നവര്‍ക്ക് ബ്രൗണ്‍ നിറമുള്ള പഴ്‌സാണ് ഏറ്റവും അനുയോജ്യം. ഇതുവഴി നിങ്ങളുടെ വരുമാനവും ചെലവും ബാലന്‍സ് ചെയ്യപ്പെടും. സാമ്പത്തിക ചോര്‍ച്ച തടയാനും ഇത് സഹായിക്കും.
മഞ്ഞ: സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് മഞ്ഞ നിറത്തെ കണക്കാക്കുന്നത്. ഇത് സൂര്യന്റെ നിറമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ മഞ്ഞ നിറമുള്ള പഴ്‌സ് കൈവശം വെച്ചാല്‍ പണം കുമിഞ്ഞുകൂടും.
ഓറഞ്ച്: പോസിറ്റിവിറ്റി, ഊര്‍ജ്ജസ്വലത എന്നിവയുടെ പ്രതീകമായ ഓറഞ്ച് നിറമുള്ള പഴ്‌സ് കൈവശം ഉണ്ടെങ്കില്‍ പണം ഒഴുകിയെത്തും. ജീവിതത്തില്‍ വിജയം നേടാനും സമ്പത്ത് വന്ന് നിറയാനും ഓറഞ്ച് നിറമുള്ള പഴ്‌സ് സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)