Vastu Tips for Money: നമ്മുടെ വീട്ടില്‍ പണവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍, ചിലപ്പോള്‍ സംഭാവിക്കുന്നത് മറിച്ചാണ്. എത്ര കഠിനാധ്വാനം ചെയ്താലും പണം ഉണ്ടാകില്ല, അതായത് വീടിന്‍റെ സാമ്പത്തിക സ്ഥിതി മോശമായി തന്നെ തുടരുന്നു. വാസ്തു ദോഷമാകാം ഇതിന് കാരണം. ഈ സാഹചര്യത്തിൽ, ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത്, ധന ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്താനും സഹായിയ്ക്കും....
ശംഖ് വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. ശംഖ് ധ്വനി പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നു. കൂടാതെ, ശംഖ് ധ്വനി ദേവതകളെ ഉണര്‍ത്തുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താനും പണത്തിന് ഒരിക്കലും കുറവുണ്ടാകാതിരിക്കാനും സഹായിയ്ക്കുന്നു.
നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക പ്രശ്നമുണ്ടെങ്കിൽ ഒരു കാര്യം തീര്‍ച്ചയായും ചെയ്യുക. നിങ്ങളുടെ ഭവനത്തിലെ പൂജാ മുറിയില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്‍റെയും ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ലക്ഷ്മിദേവി സമ്പത്തിന്‍റെ ദേവതയാണ്, കുബേരനും സമ്പത്ത് വര്‍ഷിക്കും, ഇവരുടെ ചിത്രമോ വിഗ്രഹമോ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കും, പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല....
വാസ്തു പ്രകാരം, ചമതയുടെ പൂവ് (Palash flower) നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ വരവിന് യാതൊരു തടസവും ഉണ്ടാകില്ല. ചമതയുടെ പൂവ് ചുവന്ന തുണിയിൽ പൊതിഞ്ഞ് വേണം ലോക്കറില്‍ വയ്ക്കാന്‍. കൂടാതെ, ഇടയ്ക്കിടെ ഇത് മാറ്റുകയും വേണം. നിങ്ങള്‍ക്ക് പുതിയ പൂക്കള്‍ ലഭ്യമല്ല എങ്കില്‍ ഉണങ്ങിയ പൂക്കൾ സൂക്ഷിക്കുന്നതും ഉത്തമമാണ്.
വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. വീടിന്‍റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽവേണം ഓടക്കുഴൽ സൂക്ഷിക്കണം. പ്രത്യേകിച്ച് ഒരു വെള്ളി അല്ലെങ്കിൽ സ്വർണ്ണ ഓടക്കുഴൽ സൂക്ഷിക്കുന്നത് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു. ഇതില്‍ ലക്ഷ്മിദേവി പ്രസാദിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നു.
തേങ്ങ ശ്രീഫല് എന്നും അറിയപ്പെടുന്നു. ലക്ഷ്മി ദേവിയുടെ രൂപമായും നാളികേരം കണക്കാക്കപ്പെടുന്നു. വീട്ടില്‍ പൂജ സമയത്ത് നാളികേരം ഉപയോഗിക്കാം. ഇത്തരത്തില്‍ ദിവസവും പൂജ ചെയ്യുന്ന വീട്ടിൽ പോസിറ്റീവ് എനർജി നിലനിൽക്കുകയും സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാവുകയും ചെയ്യും.