Vastu Tips For Health: കൂടെക്കൂടെ കുടുംബത്തില്‍ ആളുകള്‍ക്ക് അസുഖം വരാറുണ്ടോ? കാരണമുണ്ട്.. ഈ ഉപായം ചെയ്തുനോക്കൂ...


Vastu Tips For Health: നിങ്ങളുടെ വീട്ടില്‍ ആളുകള്‍ക്ക് കൂടെക്കൂടെ അസുഖം വരാറുണ്ടോ?  അതായത് മാറുന്ന  കാലാവസ്ഥ, പലതരം വൈറസ് രോഗങ്ങൾ അല്ലെങ്കിൽ മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുട വീട്ടില്‍ സാധാരണമാണ്  എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക...  

ഒരു പക്ഷേ  ഇതിനു  പിന്നില്‍  വലിയ ഒരു കാരണം ഉണ്ടാകാം.  യഥാർത്ഥത്തിൽ, ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന ചില വാസ്തു ദോഷങ്ങളുണ്ടാകാം.  അതുകൊണ്ടാവാം  വീട്ടിലുള്ളവർ പലപ്പോഴും ഏതെങ്കിലും തരത്തിലുള്ള  രോഗത്തിന് ഇരയാകുകയോ ദീർഘകാല ചികിത്സയ്ക്ക് ശേഷവും ആരോഗ്യം മെച്ചപ്പെടാതിരിക്കുകയോ ചെയ്യുന്നത്.  ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വാസ്തു ശാസ്ത്രത്തിൽ ചില പ്രതിവിധികൾ പറഞ്ഞിട്ടുണ്ട്.  അത് എന്താണ് എന്ന് നോക്കാം...

1 /5

വീടിന്‍റെ പ്രധാന വാതിൽ വൃത്തിയായി സൂക്ഷിക്കുക വീടിന്‍റെ  പ്രധാന കവാടവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്  വീടിന്‍റെ  പ്രധാന കവാടത്തിലൂടെയാണ്  വീട്ടിലെ മിക്ക നിഷേധാത്മകതയും വരുന്നത്. അതിനാലാണ്  വീടിന്‍റെ പ്രധാന കവടത്തിന്‍റെ കാര്യത്തില്‍  പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറയുന്നത്.  ഒന്നാമതായി ശ്രദ്ധിക്കേണ്ടത്  വീടിന്‍റെ പ്രധാനകവാടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക  കൂടാതെ,  വീടിന്‍റെ  പ്രധാന ഗേറ്റ് തകർക്കരുത്, അതിൽ വിള്ളലുകൾ ഉണ്ടാകാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം.  ഇത്തരത്തിലുള്ള വാസ്തുദോഷങ്ങള്‍  വീട്ടിലെ ആളുകളുടെ ആരോഗ്യത്തെ  ബാധിക്കും.   സാധിക്കുമെങ്കില്‍, ദിവസവും വീടിന്‍റെ പ്രധാന വാതിലിൽ സ്വസ്തിക ഉണ്ടാക്കുക.

2 /5

വീടിന്‍റെ മധ്യ ഭാഗം   ശൂന്യമായി സൂക്ഷിക്കുക വീടിന്‍റെ മധ്യഭാഗം ശൂന്യമായും വൃത്തിയായും സൂക്ഷിക്കുക. ഈ സ്ഥലം മലിനമായി വയ്ക്കുന്നത്  അസുഖങ്ങൾ വരുന്നതിനു പുറമേ,  പണനഷ്ടത്തിനും കാരണമാകുന്നു. 

3 /5

 വീട്ടില്‍  ചിലന്തിവലകൾ ഉണ്ടാകാതെ സൂക്ഷിക്കുക  വീടിന്‍റെ അകത്തും മൂലകളിലും  വാതിലുകളിലും ജനലുകളിലും ചിലന്തിവല ഉണ്ടാകാതെ സൂക്ഷിക്കണം,  എട്ടുകാലി വല  പിരിമുറുക്കം കൂട്ടുന്നു. കൂടാതെ, ഇത് ശാരീരിക ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.

4 /5

  വീടിന്‍റെ ബീമിന് താഴെ ഉറങ്ങരുത് ബീമിന് താഴെ ഉറങ്ങുന്നത് വളരെയധികം ദോഷമുണ്ടാക്കും.  ആരോഗ്യത്തിനു പുറമേ, ദാമ്പത്യ ജീവിതത്തിലും ഇത് വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.  കൂടാതെ തെക്ക് ദിശയിലേക്ക് തല വെച്ച്  ഉറങ്ങുക. 

5 /5

കർപ്പൂരം കത്തിക്കുക   വീടിന്‍റെ  നെഗറ്റിവിറ്റി അകറ്റാൻ രാവിലെയും വൈകുന്നേരവും കർപ്പൂരം കത്തിച്ച് വീട്ടിലുടനീളം കാണിക്കുക.  എല്ലാ മുറികളിലും സൂര്യപ്രകാശവും ശുദ്ധവായുവും ലഭിക്കുന്ന തരത്തിൽ വീട്ടിൽ അത്തരം ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ അബദ്ധത്തിൽപോലും  വീട്ടിൽ മുള്ളുള്ള ചെടികൾ നട്ടുവളര്‍ത്തിരുത്. 

You May Like

Sponsored by Taboola