ലാവെൻഡർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ളവർ പാറ്റേണുകളാണ് ഗൗണിന്റെ പ്രത്യേകത. റാംപിൽ ഷോസ്റ്റോപ്പർ ആയാണ് മനോഹരമായ ഗൗൺ ധരിച്ച് ഉർവശി ചുവടുവെച്ചത്.
Fashion, Style എന്നിവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഉർവശി റൗട്ടേല (Urvashi Rautela). മോഡൽ (Model) കൂടിയായ ഉർവശി റാംപുകളിലും പുരസ്കാര വേദികളിലുമൊക്കെ എപ്പോഴും തിളങ്ങാറുണ്ട്. ഇപ്പോഴിതാ ഒരു ഫാഷൻ റാംപിൽ (Fashion Ramp) നിന്നുള്ള ഉർവശിയുടെ ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താരം അണിഞ്ഞിരിക്കുന്ന ഗൗണിന്റെ വിലയും ഭാരവും ആളുകളെ അമ്പരപ്പിക്കുന്നതാണ്. പ്രശസ്ത ഡിസൈനറായ മൈക്കൽ സിൻകോ ഒരുക്കിയ ബാൾ ഗൗൺ ധരിച്ചാണ് ഉർവശി റാംപിലെത്തിയത്. 40 ലക്ഷത്തോളം രൂപ വില വരുന്ന സാരിക്ക് 85 കിലോയോളം ഭാരമുണ്ടെന്നാണ് റിപ്പോർട്ട്.