Actor Jayaram: ജയറാമിന്റെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ടോ? മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഈ താരം

മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. ചെന്നൈ സ്ഥിരതാമസമാണ് താരവും കുടുംബവും. ഇവരുടെ വീട്ടില്ലേക്ക് ഇന്നൊരു പ്രതീക്ഷിക്കാത്ത അതിഥി എത്തിയതിനെ കുറിച്ചാണ് ജയറാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതാരാണെന്നല്ലേ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണും ഭാര്യ ചാരുലതയുമാണ് ജയറാമിന്റെ വീട്ടിലെത്തിയത്. 

 

1 /4

പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju...charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ  അഹങ്കാരം എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്. എല്ലാവരും ഒന്നിച്ചുള്ള ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.    

2 /4

സഞ്ജു സാംസണും ഇൻസ്റ്റാ​ഗ്രാമിൽ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ജയറാമേട്ടമനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞു എന്നാണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.   

3 /4

ചിത്രത്തിൽ കാളിദാസ് ജയറാം ഇല്ല. കാളിദാസിന്റെ കൂടി കുറവുണ്ട് ചിത്രത്തിലെന്നും കമന്റുകളുണ്ട്. സഞ്ജുവിന്റെ പോസ്റ്റിന് കാളിദാസ് കമന്റ് ചെയ്തിട്ടുണ്ട്. മിസ് ചെയ്തു എന്നായിരുന്നു കാളിദാസിന്റെ കമന്റ്.  

4 /4

ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ ചിത്രം വൈറലായി. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തതും കമന്റ് ചെയ്തതും.   

You May Like

Sponsored by Taboola