Tokyo Olympics 2021 : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്

1 /11

ദേശീയ റെക്കോർഡ് തിരുത്തിയാണ് മലയാളി താരമായ ശ്രീശങ്കർ കഴിഞ്ഞ ദിവസം ലോങ് ജമ്പിൽ ഒളിമ്പിക്സ് യോ​ഗ്യത നേടുന്നത്. 

2 /11

3000 മീറ്റർ സ്റ്റീപ്പിൾ ചേസിലാണ് അവിനാശ് സേബിൾ യോ​ഗ്യത നേടിയിരിക്കുന്നത്

3 /11

വനിതകളുടെ ഡിസ്കസ് ത്രോയിലാണ് കമൽപ്രീത് കൗർ ടോക്കിയോയിലേക്കുള്ള ബെർത്ത് ഉറപ്പിച്ചിരിക്കുന്നത്

4 /11

ഇന്ത്യക്ക് അത്ലെറ്റിക്സിൽ മെഡിൽ പ്രതീക്ഷയുള്ള താരങ്ങിളിൽ ഒരാളാണ് നീരജ് ചോപ്ര. ജാവലിൻ ത്രോയിലാണ് നീരജ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

5 /11

നീരജ് ചോപ്രയെ കൂടാതെ ജാവലിൻ ത്രോയിൽ ടോക്കിയോയിലേക്ക് ടിക്കറ്റ് ലഭിച്ച മറ്റൊരു  താരമാണ് ശിവ്പാൽ സിങ്.

6 /11

അത്ലെറ്റിക്സിൽ യോ​ഗ്യത നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് കെ.ടി ഇർഫാൻ. പുരുഷ്ന്മാരുടെ 20 കിലോ മീറ്റർ നടത്തതിലാണ് ഇർഫാൻ യോ​ഗ്യത നേടിയത്. ഇർഫാനാണ് ടോക്കിയോ ഒളിമ്പിക്സിൽ യോ​ഗ്യത നേടുന്ന ആദ്യ താരം. 

7 /11

20 കിലോമീറ്റർ നടത്തിൽ യോ​ഗ്യത നേടുന്ന മറ്റൊരു താരമാണ് സന്ദീപ് കുമാർ

8 /11

മൂന്ന് ഇന്ത്യൻ പുരഷ താരങ്ങളാണ് 20 കിലോമീറ്റർ നടത്തത്തിൽ യോ​ഗ്യത നേടിട്ടുള്ളത്. മൂന്നമതായി യോ​ഗ്യത നേടിയത് രാഹുൽ ​റോഹില്ല.

9 /11

രണ്ട് വനിതകളാണ് ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 20 കിലോമീറ്റർ നടത്തത്തിൽ ഇറങ്ങുന്നത്. അതിൽ ഒന്ന് ഭവനാ ജാട്ട്

10 /11

20 കിലോമീറ്റ‌ർ നടത്തത്തിൽ ടോക്കിയോയിലേക്കുള്ള ബെർത്ത് ലഭിച്ച് രണ്ടാമത്തെ വനിതാ താരമാണ് പ്രിയങ്ക ​ഗോസ്വാമി

11 /11

ഹിമാ ദാസ്, മുഹമ്മദ് അനസ്, എംആർ പൂവമ്മ ആറോക്യ രാജിവ്  എന്നിവരടങ്ങുന്ന സംഘമാണ് ടോക്കിയോയിലേക്ക് ഫ്ലൈറ്റ് കേറുന്നത്.

You May Like

Sponsored by Taboola