Todays Horoscope: അപ്രതീക്ഷിത ചെലവുകളെ കരുതിയിരിക്കുക, ഉത്തരവാദിത്തം കൂടും; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
1 /13

മേടം രാശിക്കാർക്ക് ജോലി സ്ഥലത്ത് വലിയ നേട്ടങ്ങളുണ്ടാക്കാനാകും. ഇന്ന് കൂടുതൽ സന്തോഷം നൽകും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാനാകും. 

2 /13

ഇടവം രാശിക്കാരുടെ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ഒഴിയും. ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ആരോ​ഗ്യം ശ്രദ്ധിക്കണം.

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായ ചെലവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ രം​ഗത്ത് ഉത്തരവാദിത്തങ്ങൾ ഏറും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

4 /13

കർക്കടകം രാശിക്കാർക്ക് ഇന്ന് വളരെ തിരക്കേറിയ ദിവസമായിരിക്കും. ബിസിനസിൽ മികച്ച നേട്ടങ്ങളുണ്ടാകും. ജോലിയിലും പുരോ​ഗതിയുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കാനാകും. 

5 /13

ചിങ്ങം രാശിക്കാർക്ക് എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കാനും സാധിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പുതിയ വരുമാന സ്രോതസുകളിലൂടെയും സാമ്പത്തിക നേട്ടം ഉണ്ടാകും. 

6 /13

കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇന്ന് പഠനഭാരം കുറയും. കഠിനാധ്വാനത്തിലൂടെ മാത്രമെ നേട്ടം കൈവരിക്കാനാകൂ. പണച്ചെലവേറും. 

7 /13

തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല ദിവസമാണിന്ന്. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. 

8 /13

വൃശ്ചികം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണിന്ന്. ചെയ്യുന്ന ജോലികളിൽ വിജയമുണ്ടാകും. കടം കൊടുക്കുന്നത് കഴിവതും ഒഴിവാക്കുക. 

9 /13

ധനു രാശിക്കാർക്ക് ബിസിനസിലെ ചില പിഴവുകൾ മൂലം നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. പങ്കാളിയുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. 

10 /13

മകരം രാശിക്കാർക്ക് പ്രശംസയും അം​ഗീകരാവും ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളവർക്ക് പൊതുജന പിന്തുണ വർധിക്കും. വിദ്യാർഥികൾ പഠനത്തിൽ പുരോഗതി പ്രകടമാക്കും.

11 /13

  കുംഭം രാശിക്കാർക്ക് ഇന്ന് വളരെ തിരക്കേറിയ ദിവസമായിരിക്കും. ബിസിനസിൽ ലാഭം നേടാൻ കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സഹോദരങ്ങളുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ആരോ​ഗ്യം ശ്രദ്ധിക്കുക.  

12 /13

  മീനം രാശിക്കാർക്ക് സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ചെലവുകൾ കൂടാനിടയുണ്ട്. ബിസിനസ് മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola