ജ്യോതിഷത്തിൽ ബുധന് ഒരു പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്. ബുദ്ധി, യുക്തി തുടങ്ങിയവയുടെ ഘടകമാണ് ബുധൻ. ബുധന്റെ രാശിമാറ്റം 12 രാശികൾക്കും ശുഭകരവും അശുഭകരവുമായ നേട്ടങ്ങൾ നൽകും.
ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണം ചെയ്യുമെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ജോലിയിൽ വലിയ വിജയം നേടാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. ചെയ്യുന്ന ജോലി പ്രശംസിക്കപ്പെടും. കുടുംബജീവിതം സന്തോഷകരമാകും.
ഇടവം: ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. വീടോ വാഹനമോ വാങ്ങാൻ സാധിക്കും.
ചിങ്ങം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാന സ്രോതസ്സിൽ വർധനവുണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. ബിസിനസിനും സമയം അനുകൂലമാണ്.
കന്നി: കന്നി രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടവും, ജോലിയിൽ വിജയ സാധ്യതയുമുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)