വിത്തുകൾ കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
വിത്തുകൾ കുതിർത്ത് കഴിക്കുന്നത് അവയുടെ പോഷകങ്ങൾ കൂടുതൽ ആഗിരണം ചെയ്യുന്നതിന് ശരീരത്തെ സഹായിക്കും.
ഫ്ലാക്സ് സീഡ്സ് കുതിർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
എള്ള് കുതിർത്ത് കഴിക്കുന്നത് കാത്സ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ ആഗിരണം വർധിപ്പിക്കും.
സൂര്യകാന്തി വിത്തുകൾ കുതിർത്ത് കഴിക്കുന്നത് അവയിലെ പ്രോട്ടീൻ, വിറ്റാമിൻ ഇ, സെലിനിയം എന്നിവ കൂടുതൽ ലഭിക്കാൻ സഹായിക്കും.
മത്തങ്ങ വിത്തുകൾ കുതിർത്ത് കഴിക്കുന്നത് സിങ്കിൻറെ ലഭ്യത വർധിപ്പിക്കും. ഇത് രോഗപ്രതിരോധ പ്രവർത്തനം മികച്ചതാക്കും.
ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ദഹനത്തിനും ഗുണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)