Malayalam Astrology Today: 4 രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യക്കേടുകൾ; ഒക്ടോബർ 3 വരെ ശ്രദ്ധ വേണം

Mars Transit  in Virgo Astrology Predictions in Malayalam

1 /5

ഓഗസ്റ്റ് 18-ന് ചൊവ്വ രാശി മാറ്റം ആരംഭിച്ചു ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം ചൊവ്വ കന്നി രാശിയില്‍ സംക്രമിക്കും. കന്നി രാശിയിലെ ചൊവ്വ സംക്രമണം എല്ലാ രാശിക്കാർക്കും ബാധകമാണ്. ഈ സംക്രമണം 4 രാശിക്കാരുടെ ജീവിതത്തില്‍ പലതരത്തിലുള്ള ഭാഗ്യക്കേടുകൾക്ക് കാരണമാകും. ആരെക്കെയാണ് ആ രാശിക്കാർ എന്ന് പരിശോധിക്കാം.

2 /5

ചൊവ്വയുടെ ദോഷം വഴി കുംഭം രാശിക്കാര്‍ക്ക് കോപം വര്‍ദ്ധിക്കും. സംസാരത്തില്‍ മിതത്വം പാലിക്കണം. വസ്തുവിനെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. സഹോദരങ്ങളുമായുള്ള ബന്ധം വഷളാകും. ജോലി,ബിസിനസ് എന്നിവ ചെയ്യുന്നവർക്ക് ഒക്ടോബര്‍ 3 വരെ മോശം സമയമാകാം. വളരെ അധികം കഠിനാധ്വാനം വേണ്ടി വരുന്ന കാലമാണിത്.

3 /5

കന്നി രാശിക്കാർക്ക് ഉള്ളില്‍ കൂടുതല്‍ വികാരങ്ങള്‍ ഉണ്ടാകാം. സ്വഭാവം നിയന്ത്രിക്കുക. ആവേശത്തോടെ സംസാരിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജോലികൾ മോശമായേക്കാം. ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധ വേണം.

4 /5

ഇടവം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. ആരോഗ്യം മോശമാകാം.പ്രശ്‌നങ്ങള്‍ അവഗണിക്കരുത്. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് നല്ലകാലമല്ല പങ്കാളിയുമായി തര്‍ക്കിക്കരുത്. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്  

5 /5

ചിങ്ങം രാശിക്കാർ പരമാവധി തര്‍ക്കങ്ങളിൽ ഏര്‍പ്പെടരുത്. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം.  നിങ്ങളുടെ സംസാരം വഴി ബന്ധങ്ങള്‍ തകരാറിലായേക്കാം. ആശയവിനിമയത്തിൽ അപകാത ഉണ്ടാവാതെ നോക്കണം. മറ്റുള്ളവരുടെ കാര്യങ്ങളില്‍  ഇടപെടരുത്. നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക

You May Like

Sponsored by Taboola