Kedar Yoga 2023: ജ്യോതിഷത്തിൽ കേദാർ യോഗത്തെ വളരെ ശുഭ യോഗമായിട്ടാണ് കണക്കാക്കുന്നത്. നിലവിലുള്ള ഗ്രഹനിലകളനുസരിച്ചു കേദാർ മഹായോഗം സൃഷ്ടിക്കപ്പെടുന്നു. അതിലൂടെ ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം തെളിയും.
Kedar Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഇതിലൂടെ പല തരത്തിലുള്ള ഐശ്വര്യവും അശുഭകരവുമായ യോഗങ്ങളും ഉണ്ടാകും. നിലവിൽ ഗ്രഹനിലകൾ ഒരുമിച്ച് കേദാർയോഗം രൂപപ്പെടും.
Kedar Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഇതിലൂടെ പല തരത്തിലുള്ള ഐശ്വര്യവും അശുഭകരവുമായ യോഗങ്ങളും ഉണ്ടാകും. നിലവിൽ ഗ്രഹനിലകൾ ഒരുമിച്ച് കേദാർയോഗം രൂപപ്പെടും. ജാതകത്തിൽ 4 ഭവനങ്ങളിൽ 7 ഗ്രഹങ്ങൾ നിൽക്കുമ്പോഴോ അനേകം ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോഴോ ആണ് കേദാർ യോഗം ഉണ്ടാകുന്നത്. ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
ഈ ആളുകൾക്ക് പെട്ടെന്ന് പണം ലഭിക്കും അവരുടെ കരിയറിൽ വൻ പുരോഗതിയുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് കേദാർയോഗം ശുഭകരമായ ഫലങ്ങൾ നൽകാൻ പോകുന്നതെന്ന് നോക്കാം.
മേടം (Aries): മേടം രാശിക്കാർക്ക് കേദാർ രാജയോഗത്തിന്റെ രൂപീകരണം വളരെ ഫലപ്രദമായിരിക്കും. ഇവർക്ക് ഈ സമയം വാൻ ധനനേട്ടം ഉണ്ടാകും. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധനം ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണവും കിട്ടും. ഈ സമയം കുറച്ച് പിരിമുറുക്കം നൽകുമെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരിക്കും. നിങ്ങളുടെ സംസാരത്തിന്റെ ശക്തിയിൽ നിങ്ങൾ ജോലി പൂർത്തിയാക്കും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് കേദാര രാജയോഗം വളരെ ശുഭകരമായിരിക്കും. ഈ സമയം കർക്കടക രാശിക്കാർക്ക് വലിയ സ്വത്ത് നേട്ടങ്ങൾ ലഭിക്കും. ജോലിയിലുള്ളവർക്ക് വലിയ പദവികൾ ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ബഹുമാനം ലഭിക്കും. ഗ്ലാമർ, സിനിമാ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. പണം ലഭിക്കാൻ സാധ്യത.
മകരം (Capricorn): കേദാര രാജയോഗം രൂപപ്പെടുന്നത് മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇക്കൂട്ടരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ വീട്, കാർ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങാണ് യോഗം. ജോലിയുള്ളവർക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സിലും ലാഭമുണ്ടാകാം. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. അതിനാൽ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലിയും പൂർത്തിയാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)