Controversial Movies: റിലീസ് സമയത്ത് വിവാദങ്ങൾ സൃഷ്ടിച്ച സിനിമകൾ ഇവയാണ്!

നിരവധി ചിത്രങ്ങൾ റിലീസ് സമയത്ത് ചില വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ വിവാദത്തിൽ അകപ്പെട്ട സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.

 

1 /5

ഹി​ഗ്വിറ്റ - സിനിമയുടെ പേര് സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. എൻ.എസ് മാധവന്‍റെ പ്രശസ്തമായ കഥയാണ് 'ഹിഗ്വിറ്റ'. ഇതേ പേര് സിനിമയ്ക്ക് നൽകിയതിനെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഹി​ഗ്വിറ്റ എന്ന പേര് ചിത്രത്തിന് ഉപയോ​ഗിക്കില്ലെന്ന് കേരള ഫിലിം ചേംബർ ഉറപ്പ് നൽകിയതായി അ​ദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ അങ്ങനൊരു അറിയിപ്പ് തനിക്ക് കിട്ടിയില്ലെന്നായിരുന്നു സംവിധായകൻ ഹേമന്ദ് നായർ പറഞ്ഞത്.  

2 /5

നല്ല സമയം - വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’. ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വെറും നാല് ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്. പിന്നീട് എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ച് പിൻവലിക്കുകയായിരുന്നു. എക്‌സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.  

3 /5

കടുവ - ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രമായ പൃഥ്വിരാജ് പറഞ്ഞ സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. പിന്നീട് ഇത് സിനിമയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തിൽ അണിയറപ്രവർത്തകർ ക്ഷമ ചോദിക്കുകയും ചെയ്തു.  

4 /5

ബാജിറാവോ മസ്താനി - ചരിത്രവും വസ്തുതകളും വളച്ചൊടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിവാദത്തിൽ പെട്ട ചിത്രമാണ് ബാജിറാവോ മസ്താനി. രാജാവ് ശ്രീമാന്ദ് ബാജിറാവോ പേഷ്‌വയുടെയും കുടുംബത്തിന്റെയും ചരിത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന പേരിൽ പ്രദർശനം തടയണമെന്ന പ്രതിഷേധം വരെയുണ്ടായിരുന്നു.  

5 /5

ഗോലിയോൻ കി രാസ്ലീല: രാം-ലീല: ചിത്രത്തിന്റെ യഥാർത്ഥ പേര് - രാം ലീല എന്നായിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച ചിത്രത്തിനെതിരെ പരാതി ഉയർന്നിരുന്നു.  

You May Like

Sponsored by Taboola