നാളെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ഓരോ വർഷത്തിലെ ബജറ്റും അതിലെ പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുന്നത് പുതിയ സാമ്പത്തിക വർഷത്തിലാണ്. ഇപ്രാവശ്യവും സാധാരണക്കാരനെ ബാധിക്കുന്നതും അവർ അറിഞ്ഞിരിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനമായത് ഇവയെല്ലാമാണ്.
ഇൻകം ടാക്സ് റിട്ടേൽ നൽകുന്ന മുടങ്ങുന്നത് രണ്ട് വർഷമായാൽ, തരിച്ച് പിടിക്കാനുള്ള നികുതി നിരക്ക് ഇരട്ടിയാക്കും
ഇൻകം ടാക്സ് റിട്ടേൺ ഫോമിൽ ശമ്പളം, നേരത്തെയുള്ള ടാക്സ് കൂടുതൽ വരുമാന സ്രോതസ്സുകളെ കുറിച്ച് അറിയാനുള്ള വിവരങ്ങൾ ഉൾപ്പെടുത്തും.
ഒരു സാമ്പകത്തിക വർഷത്തിൽ 2.5 പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമുണ്ടയാൽ പലിശ ഈടാക്കും.
കൈയ്യിൽ ലഭിക്കുന്ന ശമ്പളം കുറയും, പിഎഫിലേക്ക് പോകുന്ന കാശ് കൂടും. പുതിയ തീരുമാവനം അനുസരിച്ച് ഒരു മാസം കൈയ്യിൽ കിട്ടുന്ന ശമ്പളത്തിന്റെ ബേസിക് പേ 50% ആയിരിക്കണം. അപ്പോൾ ബേസിക്ക് പേയിൽ പിഎഫിലേക്ക് കട്ടാവുന്നത് കൂടും.