ജയലളിതയായി Kangana; തലൈവിയെ കാത്തിരുന്ന് സിനിമ പ്രേമികൾ

1 /5

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം തലൈവി സെപ്റ്റംബർ 10ന് തീയേറ്റർ റിലീസിനെത്തുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങന്നത്. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

2 /5

ബോളിവുഡ് താരവും ദേശീയ പുരസ്കാര ജേതാവുമായ കങ്കണ റണാവത്താണ് ജയലളിതയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിനും സോങ് ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

3 /5

ചിത്രത്തിൽ അരവിന്ദ് സ്വാമിയാണ് മുൻ മുഖ്യമന്ത്രിയും നടനുമായിരുന്ന എംജിആറിന്റെ റോളിലെത്തുന്നത്. 

4 /5

കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

5 /5

കങ്കണ റണാവത്ത് ഈ ചിത്രത്തിനായി ശരീരഭാരം വർധിപ്പിച്ചിരുന്നു. നിരവധി പ്രശ്‌നങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍

You May Like

Sponsored by Taboola