Women in their 30's: പ്രായം കൂടും തോറും ആരോഗ്യം കുറയുന്നുണ്ടോ? മുപ്പതുകളിൽ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം!

മുപ്പത് വയസ്സാകുമ്പോഴെ വിവിധ രോ​ഗങ്ങൾ നമ്മളെ കീഴടക്കാൻ എത്തുന്നു. 

  • Dec 07, 2024, 16:29 PM IST

പ്രായമാകും തോറും നമ്മുടെ ആരോ​ഗ്യത്തിലും മാറ്റങ്ങൾ വരുന്നു. മുപ്പത് വയസ്സാകുമ്പോഴെ വിവിധ രോ​ഗങ്ങൾ നമ്മളെ കീഴടക്കാൻ എത്തും. അതു കൊണ്ട് തന്നെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മുപ്പതുകളിൽ സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ...

1 /7

എള്ള്, ചിയ തുടങ്ങിയ വിത്തിനങ്ങളിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. മുപ്പത് കഴിഞ്ഞവര്‍ക്ക് എല്ലുകളുടെ ആരോഗ്യത്തിനായി ഇവ കഴിക്കാവുന്നതാണ്.   

2 /7

ബ്രൊക്കോളിയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫൈബര്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.   

3 /7

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെയും കരളിന്‍റെയും ആരോഗ്യത്തെ കാക്കാനും ഇവ സഹായിക്കും. 

4 /7

പയര്‍ വര്‍ഗങ്ങള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ പ്രോട്ടീൻ, കാത്സ്യം, ഫൈബര്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.   

5 /7

ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാം ഗുണകരമാണ്. 

6 /7

വിറ്റമിൻ സിയാൽ സമ്പന്നമാണ് കോളിഫ്ലവർ. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ,  ഇരുമ്പ്, കാത്സ്യം  തുടങ്ങിയവയും ഇതിലടങ്ങിയിട്ടുണ്ട്.   

7 /7

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola