ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പഴവർഗമാണ് അവക്കാഡോ.
അവക്കാഡോയുടെ വലിയ വിത്ത് എടുത്ത് കളഞ്ഞ് അതിന്റെ കാമ്പാണ് സാധാരണയായി നാം ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ ഇനി അവ വലിച്ചെറിയണ്ട, വിത്തിനുമുണ്ട് ഒട്ടേറെ ഗുണങ്ങൾ.
അവക്കാഡോ വിത്തുകൾ കാപ്പിക്കുരു പോലെ വറുത്ത് പൊടിച്ച് ഉപയോഗിക്കാം. അല്ലെങ്കിൽ, വിത്തുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ചായയായും കുടിക്കാവുന്നതാണ്.
അവക്കാഡോ വിത്തുകളിലുള്ള നാരുകൾ ശരീരഭാരം ഫലപ്രദമായി നിയന്ത്രിക്കുവാൻ സഹായിക്കുന്നു.
അവക്കാഡോ വിത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട അവക്കാഡോ വിത്തുകൾ വീക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നു.
അവക്കാഡോ വിത്തിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുവാനും സഹായിക്കുന്നു.
അവക്കാഡോ വിത്തിലെ പോളിഫെനോളിക് സംയുക്തങ്ങൾ രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും കുറയ്ക്കുന്നു.
നാരുകൾ ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)