ജ്യോതിഷത്തിൽ സൂര്യന് ഒരു പ്രത്യേക സ്ഥാനമുണ്ട്. മെയ് 15ന് സൂര്യദേവൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇടവം രാശിയിൽ നിൽക്കുന്ന സൂര്യന്റെ കൃപ ചില രാശിക്കാർക്ക് ലഭിക്കും. ജൂൺ 14 വരെ സൂര്യൻ ഇടവം രാശിയിൽ തുടരും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്ക് സൂര്യന്റെ അനുഗ്രഹം ലഭിക്കുമെന്ന് നോക്കാം.
മിഥുനം: മിഥുനം രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ ജോലി തുടങ്ങാനുള്ള അവസരവും ഉണ്ടാകും. വ്യാപാരികൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം അനുകൂലമാണ്.
കർക്കടകം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനമാനങ്ങളും വർധിക്കും. ജോലിയിലും ബിസിനസിലും ലാഭം ഉണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദനം ലഭിക്കും.
ചിങ്ങം: ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങളിൽ വർധനവ് ഉണ്ടാകാം. വാഹനം വാങ്ങാനുള്ള അവസരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും.
വൃശ്ചികം: ജോലിയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. വരുമാനം വർധിക്കും. പണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഇല്ലാതാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും, അതുവഴി ദാമ്പത്യ ജീവിതം സന്തോഷകരമാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല സമയമാണ്. നിക്ഷേപം ഗുണം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം: മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. യാത്രകളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വരുമാനം വർധിച്ചേക്കാം. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ജോലിയിൽ വിജയം കൈവരിക്കും. ജോലിക്കും ബിസിനസിനും സമയം അനുകൂലമാണ്.