Surya Gochar 2023: ജ്യോതിഷ പ്രകാരം, എല്ലാ മാസവും സൂര്യൻ രാശി മാറുന്നു. അതനുസരിച്ച് മെയ് മാസത്തിലും സൂര്യൻ അതിന്‍റെ നിശ്ചിത സമയത്ത് സംക്രമിക്കും. ജ്യോതിഷം പറയുന്നതനുസരിച്ച് മെയ് 14-ന് സൂര്യൻ മേടം രാശിയിൽ നിന്ന് മാറി ഇടവം രാശിയില്‍ പ്രവേശിക്കും. സൂര്യന്‍റെ ഈ രാശി മാറ്റം എല്ലാ വ്യക്തികളിലും ശുഭ അശുഭ ഫലങ്ങള്‍ ഉണ്ടാക്കും.
മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്കുള്ള സൂര്യന്‍റെ ഈ സംക്രമണം 5 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. അതായത്, ഈ രാശിക്കാര്‍ അഭൂതപൂര്‍വമായ സമ്പത്തിന് ഉടമകളായിത്തീരും.
ഇടവം രാശി (Taurus Zodiac Sign) ജ്യോതിഷ സൂര്യന്‍റെ ഈ സംക്രമം ഇടവം രാശിയിൽ സംഭവിക്കും. ഇടവം രാശിയിൽ നടക്കുന്ന സൂര്യന്‍റെ സംക്രമത്തിൽ നിങ്ങളുടെ കുടുംബം സന്തുഷ്ടരായിരിക്കും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സഹകരണവും ഉണ്ടാകും. മാതാവിൽ നിന്ന് എന്തെങ്കിലും ശുഭ വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ജീവിത ശൈലി മെച്ചപ്പെടും.
കര്‍ക്കിടകം രാശി (Cancer Zodiac Sign) കർക്കടക രാശിക്കാർക്ക് മെയ് 15 ന് ഇടവത്തില്‍ സൂര്യ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത്, നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകാം.
ചിങ്ങം രാശി (Leo Zodiac Sign) ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. ആ ഒരു സാഹചര്യത്തിൽ, ഈ രാശിക്കാര്‍ക്ക് സൂര്യ സംക്രമണം ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ പ്രവർത്തന ഭവനത്തിൽ സൂര്യൻ സംക്രമിക്കാൻ പോകുന്നു. ഇത് ഈ രാശിക്കാരുടെ കരിയറിൽ പുരോഗതി ഉണ്ടാക്കും. ഈ രാശിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഈ കാലയളവിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും.
കന്നി രാശി (Virgo Zodiac Sign) ജ്യോതിഷ പ്രകാരം, സൂര്യൻ കന്നി രാശിയുടെ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് ഈ സംക്രമണം വലിയ ഭാഗ്യമായി മാറും. ഭാഗ്യത്തിന്‍റെ പൂർണ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. നിങ്ങൾക്ക് ദീര്‍ഘയാത്ര ചെയ്യാനുള്ള അവസരം ലഭിക്കും, അത് ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരും. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ആത്മീയതയില്‍ കൂടുതല്‍ മുന്നേറും, ഏതെങ്കിലും ശുഭകാര്യങ്ങളുടെ ഭാഗമാകാം.
ധനു രാശി (Sagittarius Zodiac Sign) ഇടവത്തില്‍ സൂര്യ സംക്രമണം ധനു രാശിക്കാർക്ക് നഷ്ടമായ പണം തിരികെ നല്‍കും, ഈ കാലയളവിൽ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)