Surya Gochar 2023: ശുക്രന്‍റെ രാശിയില്‍ സൂര്യന്‍റെ സംക്രമണം ഈ 3 രാശിക്കാരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കും!!

Sun Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ മാസവും സൂര്യൻ രാശി മാറുന്നു. അതനുസരിച്ച് മെയ് മാസത്തിലും സൂര്യൻ അതിന്‍റെ നിശ്ചിത സമയത്ത് സംക്രമിക്കും. ജ്യോതിഷം പറയുന്നതനുസരിച്ച്  മെയ് 14-ന് സൂര്യൻ മേടം രാശിയിൽ നിന്ന് മാറി ഇടവം രാശിയില്‍ പ്രവേശിക്കും. സൂര്യന്‍റെ ഈ രാശി മാറ്റം എല്ലാ വ്യക്തികളിലും ശുഭ അശുഭ ഫലങ്ങള്‍ ഉണ്ടാക്കും. 


മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്കുള്ള സൂര്യന്‍റെ ഈ സംക്രമണം 3 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. അതായത്, ഈ രാശിക്കാര്‍ അഭൂതപൂര്‍വമായ സമ്പത്തിന് ഉടമകളായിത്തീരും. 

1 /4

Sun Transit 2023 Effect: സൂര്യ സംക്രമണ പ്രഭാവം, ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിയ്ക്കുന്നത്.  ജ്യോതിഷം പറയുന്നതനുസരിച്ച് സൂര്യൻ എല്ലാ മാസവും രാശി മാറി ഗ്രഹങ്ങളില്‍ സംക്രമിക്കുന്നു. പിതാവ്, ആത്മാവ്, ജോലി, സർക്കാർ ആനുകൂല്യങ്ങൾ മുതലായവയുടെ ദാതാവായി സൂര്യനെ കണക്കാക്കുന്നു.  ആ ഒരു  സാഹചര്യത്തിൽ സൂര്യന്‍റെ രാശി മാറ്റത്തിന്‍റെ ഫലം രാജ്യത്തും ലോകത്തുമുള്ള 12 രാശികളിലേയും ആളുകളില്‍ ഉണ്ടാകും.  മെയ് 14 ന് സൂര്യന്‍ മേടം രാശിയില്‍ നിന്ന് മാറി ഇടവം രാശിയില്‍ പ്രവേശിക്കും. ഈ സൂര്യന്‍റെ ഈ രാശി  മാറ്റത്തിന്‍റെ ഫലം എല്ലാ രാശിക്കാരിലും ദൃശ്യമാകും. എന്നാൽ, ജ്യോതിഷം പറയുന്നതനുസരിച്ച് 3 രാശിക്കാര്‍ക്ക് ഈ സമയം പണം മാത്രമല്ല  അതിരറ്റ ഭാഗ്യവും ഒപ്പമുണ്ടാകും. ആ മൂന്ന് രാശികള്‍ ആരൊക്കെയാണ് എന്ന്  നോക്കാം.... 

2 /4

മേടം രാശി (Aries Zodiac Sign)     ജ്യോതിഷ പ്രകാരം, സൂര്യ സംക്രമണത്തിന്‍റെ ശുഭഫലം മേടം രാശിക്കാർക്ക് ലഭിക്കും.  ഈ രാശി ചക്രത്തിന്‍റെ സംക്രമ ജാതകത്തിൽ, സൂര്യൻ സമ്പത്തിന്‍റെ ഭവനത്തിൽ ഇരിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ സമ്പത്ത് വര്‍ദ്ധിക്കും. കൂടാതെ, നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ  കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും. ഇതുകൂടാതെ ഈ രാശിക്കാര്‍ക്ക് സ്ഥാനമാനങ്ങൾ വർദ്ധിക്കും.

3 /4

ചിങ്ങം രാശി (Leo Zodiac Sign)   ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. ആ ഒരു സാഹചര്യത്തിൽ, ഈ രാശിക്കാര്‍ക്ക് സൂര്യ സംക്രമണം  ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ പ്രവർത്തന ഭവനത്തിൽ സൂര്യൻ സംക്രമിക്കാൻ പോകുന്നു. ഇത് ഈ രാശിക്കാരുടെ കരിയറിൽ പുരോഗതി ഉണ്ടാക്കും. ഈ രാശിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഈ കാലയളവിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് വലിയ ഇടപാട് നടത്താൻ കഴിയും. പിതാവിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ജോലി അന്വേഷിക്കുന്നവരുടെ കാത്തിരിപ്പിനും വിരാമമാകും.

4 /4

കന്നി രാശി (Virgo Zodiac Sign)   ജ്യോതിഷ പ്രകാരം, സൂര്യൻ കന്നി രാശിയുടെ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് ഈ സംക്രമണം വലിയ ഭാഗ്യമായി മാറും. ഭാഗ്യത്തിന്‍റെ പൂർണ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. നിങ്ങൾക്ക് ദീര്‍ഘയാത്ര ചെയ്യാനുള്ള അവസരം ലഭിക്കും, അത് ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരും. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ആത്മീയതയില്‍ കൂടുതല്‍ മുന്നേറും, ഏതെങ്കിലും ശുഭകാര്യങ്ങളുടെ ഭാഗമാകാം.     (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola