ലണ്ടനില്‍ അവധി ആഘോഷിച്ച് നമിത പ്രമോദ്; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍

ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത നടിയാണ് നമിത പ്രമോദ്. ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നമിത. 

Namitha Pramod latest photo: ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണ് നമിതയുടെ തുടക്കം. അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 

1 /5

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നമിത പ്രമോദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

2 /5

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് നമിത ശ്രദ്ധ നേടി. 

3 /5

ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായത്.

4 /5

സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

5 /5

ഇതിനോടകം തന്നെ 15ഓളം മലയാള സിനിമകളില്‍ നമിത വേഷമിട്ടിട്ടുണ്ട്. 

You May Like

Sponsored by Taboola