Sonam Kapoor: Bollywood താരം സോനം കപൂര്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്. മകന് വായുവിന്റെ പരിചരണം ലക്ഷ്യമിട്ട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സോനം ഇപ്പോള്‍.
തികഞ്ഞ ഒരു ഫാഷനിസ്റ്റായ സോനം കപൂര്‍ ഇപ്പോള്‍ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
താന്‍ ശരീരഭാരം 20 കിലോ കുറച്ചതായി സോനം പറയുന്നു. ഇനിയും 6 കിലോ കൂടി കുറയ്ക്കണം എന്നാണ് താരം പറയുന്നത്.
കഴിഞ്ഞ 16 മാസമായി താൻ എങ്ങനെയാണ് ഡയറ്റ് പ്ലാനും വർക്ക്ഔട്ടും കൃത്യമായി പാലിച്ചതെന്ന് താരം പറയുന്നു.
ഏറ്റവും പുതിയ പോസ്റ്റിൽ, മൊത്തം 26 കിലോ ഭാരം കുറയ്ക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇതിൽ 20 കിലോ കുറച്ചിട്ടുണ്ട്.
സിനിമാലോകത്ത് Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍. 38-ാം വയസ്സിൽ ഒരു മകന്റെ അമ്മയായതിന് ശേഷം താരം നടത്തിയ ഫോട്ടോ ഷൂട്ട് എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.