Shukra Rashi Parivartan 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ രാശിയിലെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.
Shukra Gochar 2023: ജ്യോതിഷ പ്രകാരം സമ്പത്ത്, ഭൗതിക സന്തോഷം, ഐശ്വര്യം എന്നിവ നൽകുന്ന ദേവനാണ് ശുക്ര ദേവൻ. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രൻ ബലവാനായിരിക്കുന്നത് അത്യാവശ്യമാണെന്ന് പറയുന്നത്. അല്ലാത്തപക്ഷം ജീവിതം ഇല്ലായ്മയിലും സങ്കടങ്ങളിലും പോരാട്ടത്തിലും ഉഴലും.
മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും. ഇത് ജൂലൈ 7 വരെ കർക്കടകത്തിൽ തന്നെ തുടരും. ഈ രീതിയിൽ ഈ 38 ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ പ്രാധാന്യമുള്ളതും ഇത്തരക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകുന്നതുമാണ്. ശുക്രൻ ഈ രാശിക്കാർക്ക് ധാരാളം സമ്പത്തും പ്രതാപവും ആഡംബരവും നൽകും. ശുക്രന്റെ സംക്രമണം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നമുക്ക് നോക്കാം...
മേടം (Aries): മേടം രാശിക്കാർക്ക് ശുക്രസംതരണം വളരെയധികം പുരോഗതി നൽകും. ജോലിയിൽ പ്രമോഷൻ, വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം, എന്നിവയുണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സുഖകരമായ ജീവിതം ആസ്വദിക്കും. മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും.
കർക്കടകം (Cancer): ശുക്രൻ കർക്കടകത്തിലാണ് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. ഇവർക്ക് പ്രതീക്ഷിക്കാതെ എവിടെ നിന്നെങ്കിലും പണം ലഭിക്കും, അത് നിങ്ങൾക്ക് സാമ്പത്തിക ശക്തി നൽകും. മാധ്യമങ്ങൾ, ഗ്ലാമർ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം (Scorpio): ശുക്രന്റെ സംക്രമം വൃശ്ചിക രാശിക്കാർക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ നൽകും. നിങ്ങളുടെ ജോലി വിജയകരമായി പൂർത്തീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ വിജയം ലഭിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. വിദേശയാത്ര പോകാണ് യോഗം.
മീനം (Pisces): ശുക്രന്റെ സംക്രമം മീനരാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. വരുമാനം വർദ്ധിക്കും. പുതിയ സ്ഥാനം, ഉത്തരവാദിത്തം എന്നിവ കണ്ടെത്തും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)