Shriya Saran: അപ്സരസിനെ പോലെ ശ്രിയ ശരൺ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ദക്ഷിണേന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രിയ ശരണ്‍. സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്ത് എത്തിയത്. 

 

Shriya Saran latest photos: വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്ത ശ്രിയ പിന്നീട് കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്.

1 /7

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രിയ അഭിനയിച്ചു കഴിഞ്ഞു. രാജമൌലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ശ്രിയ വേഷമിട്ടിരുന്നു.

2 /7

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ  ആദ്യ ചിത്രം. 2002ൽ പുറത്തിറങ്ങിയ നുവ്വെ നുവ്വെ ആണ് ശ്രിയയുടെ ആദ്യ വാണിജ്യ വിജയം നേടിയ ചിത്രം. 

3 /7

2003ലാണ് ശ്രിയ ശരൺ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. എനക്ക് 20 ഉനക്ക് 18 എന്ന ചിത്രം പക്ഷേ വിജയിച്ചില്ല. എന്നാൽ തമിഴിൽ ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. 

4 /7

രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

5 /7

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിൻ്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചിരുന്നു. പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. 

6 /7

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ. ഗർഭകാലത്തെ കുറിച്ചുള്ള വിവരങ്ങൾ പോലും പുറത്തുവരാതെ സൂക്ഷിച്ച ശ്രിയ ജനുവരിയിലാണ് അമ്മയായ വിവരം പങ്കുവെച്ചത്. 

7 /7

റഷ്യൻ പൌരനായ ആൻഡ്രൂസ് കോഷേവുമായുള്ള താരത്തിൻ്റെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഭർത്താവിനോടുള്ള സ്നേഹം പൊതുസ്ഥലത്ത് വെച്ച് പ്രകടിപ്പിക്കുന്നത് അതിര് കടക്കുന്നുണ്ടെന്ന വിമർശനവും ശ്രേയ ഏറ്റുവാങ്ങാറുണ്ട്. 

You May Like

Sponsored by Taboola