നിലവിൽ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ജൂൺ 17 ന് ശനി അതേ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മൂലം 5 രാശിക്കാർക്ക് അശുഭ ഫലങ്ങൾ ഉണ്ടാകും. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
മേടം: ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത് മേടം രാശിക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ കലഹം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം.
കർക്കടകം: കർക്കടക രാശിക്കാർക്ക് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ മാനസിക സമ്മർദ്ദം അനുഭവിക്കാൻ സാധ്യതയുണ്ട്.
തുലാം: ശനി തുലാം രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ വർധിപ്പിക്കും. ഓഫീസിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജോലി മാറാൻ പറ്റിയ സമയമാണിത്.
ഇടവം: ഇടവം രാശിക്കാർക്ക് ജോലിഭാരം വർധിക്കും. പുതിയ ജോലിക്കായി കാത്തിരിക്കുന്നവർക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. പ്രവൃത്തികളിൽ കാലതാമസം ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയം നല്ലതല്ല. ടെൻഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിലും തൊഴിൽപരമായ കാര്യങ്ങളിലും ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)