Shani Uday 2023: ശനി ഉദയത്തോടെ ഈ രാശിക്കാർക്ക് ഭാ​ഗ്യം മിന്നിത്തിളങ്ങും; സമ്പത്ത് കൂടും

ജനുവരി 17ന് സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ച ശനി ദേവൻ ജനുവരി 30ന് അസ്തമിച്ചു. ജ്യോതിഷ പ്രകാരം മാർച്ച് 9ന് ഇനി ശനി ഉദിക്കും. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശിക്കാരെയും ബാധിക്കും പോലെ ഉദയവും എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ഈ ഉദയം ചില രാശിക്കാർക്ക് ഗുണഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...

 

1 /4

ഇടവം രാശിക്കാർക്ക് ശനിയുടെ ഉദയം സംഭവിക്കുമ്പോൾ വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി, ശമ്പളം തുടങ്ങി കാത്തിരുന്നതെല്ലാം നിറവേറും. പുതിയ ജോലി ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർധിക്കും. ഒരു പുതിയ ബിസിനസ് ആരംഭിക്കും.  

2 /4

ജ്യോതിഷ പ്രകാരം ശനിയുടെ ഉദയം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സമ്പത്ത് നേടാനുള്ള അവസരം സൃഷ്ടിക്കും. ബിസിനസ് ചെയ്യുന്നവർക്ക് കൂടുതൽ ലാഭമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജീവിതത്തിലെ പിരിമുറുക്കവും പ്രശ്‌നങ്ങളും ഇല്ലാതാകും.  

3 /4

തുലാം രാശിക്കാർക്ക് ശനിയുടെ ഉദയം ശുഭഫലങ്ങൾ നൽകും. ബിസിനസിൽ ലാഭം ഉണ്ടാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ഓഫീസ് ജോലിയിലുള്ള അനുകൂല സമയമാണ്. സാമ്പത്തികം അനുകൂലമായിരിക്കും.  

4 /4

ശനി ഉദയത്തിലൂടെ കുംഭം രാശിക്കാർ പ്രശ്നങ്ങളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും മുക്തരാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ തുടങ്ങും. ബഹുമാനം വർധിക്കും. പണം ലഭിക്കാൻ അവസരമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola