Shani Jayanthi 2022: ശനി ജയന്തി ഈ രാശിക്കാർക്ക് അനുകൂലം, ഈ ദിവസം ചെയ്യുന്ന കർമ്മങ്ങൾക്ക് ഇരട്ടി ഫലം

സർവാർത്ത സിദ്ധി യോഗ ശനി ജയന്തി ദിനത്തിൽ രാവിലെ 07.13 ന് ആരംഭിച്ച് മെയ് 31 ന് രാവിലെ 05.27 വരെ തുടരും. ശനി ജയന്തി ദിനത്തിൽ ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ ഈ സമയം പൂജിക്കുന്നത് ഗുണം ചെയ്യും. കൂടാതെ, ശനിദേവൻ സ്വന്തം രാശിയായ കുംഭത്തിൽ ആയിരിക്കും. ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അത്ഭുത യോ​ഗം സംഭവിക്കുന്നത്.

ഈ വർഷം മെയ് 30 നാണ് ശനി ജയന്തി ആഘോഷിക്കുന്നത്. വൈകാശി മാസത്തിലെ അമാവാസി നാളിലാണ് സൂര്യഭഗവാന്റെ പുത്രനായ ശനി ദേവന്റെ ജനനം. ജ്യോതിഷത്തിൽ ശനി ജയന്തിക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ വർഷം ശനി ജയന്തി ദിനത്തിൽ സർവാർത്ത സിദ്ധി യോഗയും ഉണ്ടാകുന്നു. ഈ ദിവസം ചെയ്യുന്ന കർമ്മങ്ങൾക്ക് ഇരട്ടി ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ വർഷം ശനി ജയന്തി മൂന്ന് രാശിക്കാർക്ക് അനുകൂലമായിരിക്കും.

 

1 /3

മേടം: ശനി ജയന്തി മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി സഞ്ചരിച്ചിരിക്കുന്നത്. ലാഭത്തിന്റെയും വരുമാനത്തിന്റെയും ഇടമായാണ് ഈ ഭാവത്തെ വിളിക്കുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും ലാഭമുണ്ടാക്കാൻ കഴിയും. പണം സമ്പാദിക്കാനുള്ള വഴി തുറക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകാം. പുതിയ ജോലികൾ ലഭിക്കാനിടയുണ്ട്.

2 /3

ഇടവം: ശനി ജയന്തി ഇടവം രാശിക്കാർക്ക് ഗുണകരമാണ്. നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. അതിനാൽ നിങ്ങൾ ബിസിനസിൽ വിജയിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ ചെയ്ത് തീർക്കും.

3 /3

ധനു: ശനി ജയന്തി ധനു രാശിക്കാർക്ക് പ്രത്യേകമായിരിക്കും. ധനു രാശിക്കാർക്ക് ശനിദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കും. പുരോഗതിയുടെ പാതകൾ തുറക്കുകയും നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ബഹുമാനം നേടാൻ കഴിയും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. ഈ സമയത്ത് നിങ്ങൾക്ക് തീർപ്പാക്കാത്ത ചില ജോലികൾ പൂർത്തിയാക്കാൻ കഴിയും. സഹോദരീ സഹോദരന്മാർക്ക് പൂർണ്ണ പിന്തുണ ലഭിക്കും. (Note: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola