Shani Gochar 2023: അടുത്ത 2 വർഷത്തേക്ക് ഈ രാശിക്കാർക്ക് ശനി അനുകൂലമായിരിക്കും; കോടീശ്വരനാകും ഉറപ്പ്!

Saturn Transit 2023: 2025 വരെ ശനി കുംഭം രാശിയിൽ തുടരുന്നതിനാൽ ഈ രണ്ട് വർഷം ചില രാശികൾക്ക് ധാരാളം പുരോഗതിയും പണവും വിജയവും ലഭിക്കും. 

Shani Gochar 2023: 30 വർഷങ്ങൾക്ക് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സഞ്ചരിക്കുന്നത്. ജനുവരി 17നാണ് ഈ സംക്രമണം നടന്നത്. 2025 വരെ ശനി ഈ രാശിയിൽ തുടരും. ഈ രണ്ടര വർഷത്തിനുള്ളിൽ 12 രാശിക്കാരുടെയും ജീവിതത്തിൽ ശനി വലിയ സ്വാധീനം ചെലുത്തും. എന്നാൽ ശനി സംക്രമണം 3 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

 

1 /3

ഇടവം: കുംഭ രാശിയിലെ ശനിയുടെ സംക്രമം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഇക്കൂട്ടർക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയമുണ്ടാകും. ഭാഗ്യം കൊണ്ട് എല്ലാ ജോലികളും പൂർത്തിയാകും. മാധ്യമം, സിനിമ, കല, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. വരുമാനം വർധിക്കും. പുരോഗതി കൈവരിക്കും.  

2 /3

മിഥുനം: ശനി രാശി മാറ്റം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നു. 2025 വരെ ഈ ആളുകൾക്ക് ജോലിയിലും സാമ്പത്തികപരമായും പുരോഗതി ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. വിദ്യാർത്ഥികൾ പുതിയ ജോലി കണ്ടെത്തും. വ്യാപാരികൾക്ക് ഉയർന്ന ലാഭം ലഭിക്കും. വിദേശയാത്ര പോകാൻ അവസരമുണ്ടാകും. സമൂഹത്തിൽ ബഹുമാനം വർധിക്കും.   

3 /3

തുലാം: തുലാം രാശിക്കാർക്കും ശനിയുടെ സംക്രമം ശുഭകരമാണ്. ഈ രാശിക്കാർ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. എല്ലാ ഉദ്യമങ്ങളിലും വിജയിക്കും. ബിസിനസ് വളരും. വിവാഹം നടക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola