RDX Movie: ഇനി തിയേറ്ററുകളിലേക്ക്! 'ആർഡിഎക്സ്' ചിത്രീകരണം പൂർത്തിയായി

ആർഡിഎക്സ് പാക്കപ്പ് ആയി എന്ന വിവരം താരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

 

നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ആര്‍ഡിഎക്സ്'. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആക്ഷൻ ​ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. 'റോബര്‍ട്ട്', 'ഡോണി', 'സേവ്യര്‍' എന്നീ പേരുകളുടെ ചുരുക്കമാണ് 'ആര്‍ഡിഎക്സ്'.

 

1 /4

ചിത്രം ഓഗസ്റ്റ് 25ന് ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.   

2 /4

പവർ ആക്ഷൻ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.   

3 /4

മനു മഞ്ജിത്തിന്റെ വരികൾക്ക് സം​ഗീതം ഒരുക്കുന്നത് സാം സി എസ് ആണ്.   

4 /4

സംഘട്ടനം ഒരുക്കിയത് അൻപറിവാണ്. അലക്സ് ജെ പുളിക്കൽ ആണ് ഛായാഗ്രഹണം. റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.   

You May Like

Sponsored by Taboola