Property Buying Tips: വസ്തു വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മനസിൽ വയ്ക്കുക, ഭാവിയിൽ ​പ്രശ്നങ്ങളുണ്ടാകില്ല

Property Tips: പണ്ട് മുതൽക്കെ തന്നെ ഇന്ത്യയിൽ വളരെ സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സ്വത്ത് നിക്ഷേപം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. എന്നാൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പ്രോപ്പർട്ടിയിൽ ആദ്യമായി നിക്ഷേപിക്കാനൊരുങ്ങന്നവർക്ക് ചിലപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞെന്ന് വരില്ല. അങ്ങനെയുള്ളവരുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ സൂചിപിക്കുകയാണിവിടെ.

 

1 /4

ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ നിങ്ങളുടെ റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേഴ്‌സ്യൽ പ്രോപ്പർട്ടി എവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഭൂമിയിൽ അല്ലെങ്കിൽ വീട്ടിൽ നിന്നും ആശുപത്രി, സ്കൂൾ, ഓഫീസ് എന്നിവയ്ക്ക് എത്ര ദൂരമുണ്ട് എന്നുള്ളത് കൃത്യമായി അറിഞ്ഞിരിക്കണം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാൻ അത് നിങ്ങളെ സഹായിക്കും.   

2 /4

നിങ്ങളുടെ വസ്തുവിന്റെ നിർമ്മാണ ഘട്ടത്തെ കുറിച്ച് അറിഞ്ഞിരിക്കണം. അതായത് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി പൂർത്തിയാകാൻ എത്ര വർഷം അല്ലെങ്കളിൽ എത്ര നാളുകൾ എടുക്കും എന്നറിയണം. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പ്രോപ്പർട്ടി തയ്യാറാകുമോ ഇല്ലയോ എന്ന് കാര്യത്തിൽ തീർച്ചയായും വ്യക്തത വേണം.   

3 /4

പ്രോപ്പർട്ടി വാങ്ങുന്നതിന് മുമ്പ് അതിന്റെ എല്ലാ രേഖകളും ഫീസും പരിശോധിക്കുക. വസ്തു വാങ്ങുമ്പോൾ നികുതിയും മറ്റ് ചാർജുകളും എത്ര അടയ്‌ക്കേണ്ടിവരുമെന്ന് ഉറപ്പാക്കുക.  

4 /4

ഒരു വസ്തുവിൽ നിക്ഷേപിക്കുമ്പോൾ ഏറ്റവും ആദ്യം ചിന്തിക്കേണ്ടത് അതിന്റെ ഭാവി മൂല്യം എന്തായിരിക്കും എന്നതാണ്. ഭാവിയിൽ ആ സ്ഥലമോ വസ്തുവോ പുനർവിൽപ്പന ചെയ്യുമ്പോൾ അതിന് എന്ത് മൂല്യം വരും എന്നത് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനെ കുറിച്ച് ആദ്യം തന്നെ മനസിലാക്കിയിരിക്കുക.   

You May Like

Sponsored by Taboola