New Phone Launch : Poco F3 GT മുതൽ OnePlus Nord 2 വരെ ഉടൻ ഇന്ത്യയിൽ എത്തുന്ന പുതിയ ഫോണുകൾ ഏതൊക്കെ?

1 /4

Poco F3 GT ഉടൻ ഇന്ത്യയിലെത്തും. എന്നാണ് ഫോൺ അവതരിപ്പിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഷയോമി റെഡ്മി കെ40 യുടെ റീബ്രാന്ഡഡ് വേർഷനായി ആണ് Poco F3 GT  എത്തുന്നത്. ഫോണിന്റെ പ്രത്യേകതകൾ 120Hz സ്ക്രീനും 67W ഫാസ്റ്റ് ചാർജിങുമാണ്.  

2 /4

വൺപ്ലസ്സ് നോർഡ് 2 ജൂലൈ 22 ന് ഇന്ത്യയിലെത്തും. 5ജി സൗകര്യമാണ് ഈ ഫോണിന്റെ ഏറ്റവും മികച്ച പ്രത്യേകത. കൂടാതെ സ്പെഷ്യൽ മീഡിയ ടെക് ഡിമെൻസിറ്റി 1200 എഐ ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

3 /4

റെഡ്മി നോട്ട് 10 സീരിസിലെ പുതിയ അംഗമായി ആണ് Redmi Note 10T 5G എത്തുന്നത്. 48 എംപി ക്യാമറ, മീഡിയടേക് ഡിമെൻസിറ്റി 700 ചിപ്പ്, 90 Hz സ്ക്രീൻ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.

4 /4

Asus Zenfone 8 ഉടൻ തന്നെ ഇന്ത്യയിലെത്തും. 120 hz ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 888 ചിപ്പ്, 64 എംപി കാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ

You May Like

Sponsored by Taboola