രാജധാനി എക്സ്പ്രസ് ട്രെയിനുകൾ ഇനി പുതിയ രൂപത്തിൽ കാണാം. ഇന്ത്യൻ റെയിൽവേ (Indian Railways) രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ സ്മാർട്ട് കോച്ചുകൾ സ്ഥാപിക്കാൻ പോകുന്നു. തേജസ് ട്രെയിനുകളിലെപ്പോലെ ഇപ്പോൾ രാജധാനി എക്സ്പ്രസ് ട്രെയിനുകളിലെ നിങ്ങളുടെ യാത്രയും മനോഹരമായിരിക്കും. ഇതിന്റെ തുടക്കമെന്നോളം മുംബൈ-ന്യൂഡൽഹി രാജധാനി സ്‌പെഷ്യൽ എക്‌സ്പ്രസിന്റെ കൊച്ചുകളെ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള ഇന്റലിജന്റ് സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ കോച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് നിരവധി പുതിയ സവിശേഷതകളും ചേർത്തിട്ടുണ്ട്. രാജധാനി എക്സ്പ്രസ് ട്രെയിനിലെ പുതിയ സവിശേഷതകൾ എന്താണെന്നറിയാം..
ഇന്ത്യൻ റെയിൽവേ മുംബൈ-ന്യൂഡൽഹി രാജധാനി സ്‌പെഷ്യൽ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിനെ തേജസ് ട്രെയിനിന്റെ കൊച്ചുപോലെ രൂപമാറ്റം നൽകി. ട്രെയിനിന്റെ കോച്ചിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും സുഖസൗകര്യങ്ങൾക്കുമായി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കോച്ചുകളിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങളുണ്ട്.
രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിലെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ കോച്ചിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അത് തത്സമയ റെക്കോർഡിംഗ് നടത്തും. ഈ ക്യാമറകൾ പകലും രാത്രിയും അതായത് 24 മണിക്കൂറും റെക്കോർഡിംഗ് ചെയ്യും. ഈ സിസിടിവി ക്യാമറകൾക്ക് കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തമായി റെക്കോർഡുചെയ്യാനാകും.
ജിഎസ്എം നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള പാസഞ്ചർ ഇൻഫർമേഷൻ ആന്റ് കോച്ച് കമ്പ്യൂട്ടിംഗ് യൂണിറ്റ് (PICCU) രാജധാനി ട്രെയിനിന്റെ കോച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. PICCU സിസിടിവി, ടോയ്‌ലറ്റ് ഓർഡർ സെൻസർ, പാനിക് സ്വിച്ച്, ഫയർ ഡിറ്റക്ഷൻ, അലാറം സിസ്റ്റം, വായുവിന്റെ ഗുണനിലവാരം, എനർജി മീറ്റർ എന്നിവയിലെ ഡാറ്റയും റിക്കോർഡിങ് ചെയ്യും.
ജലത്തിന്റെ അളവിന്റെ തത്സമയ വിവരങ്ങൾക്കായി കോച്ചിൽ Water level sensor സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കോച്ചിന്റെ ഇരിപ്പിടം സിലിക്കൺ ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്, അതിൽ അഗ്നി പ്രതിരോധം ഉണ്ട്. അതായത് തീ ഉണ്ടായാൽ അത് കോച്ചിൽ വേഗത്തിൽ പടരില്ലെന്നർത്ഥം. മറ്റ് സീറ്റുകളേക്കാൾ സിലിക്കൺ ഫോമിൽ നിർമ്മിച്ച സീറ്റുകളിൽ ഇരിക്കുന്നത് കൂടുതൽ സുഖകരമാണ്.
കോച്ചിലെ ഓരോ സീറ്റിനും സമീപം ചാർജിംഗ് പോയിന്റുണ്ട്. ഇതുകൂടാതെ യാത്രക്കാർക്ക് വായിക്കുന്നതിന് റീഡിങ് ലൈറ്റുകളുടെ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിലെ ബെർത്തിൽ എളുപ്പത്തിൽ കയറാൻ കഴിയുന്ന തരത്തിലാണ് കോച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാജധാനി എക്സ്പ്രസിന്റെ കോച്ചിൽ ഫയർ അലാറം ഡിറ്റക്ഷൻ ചെയ്യാൻ പ്രത്യേക സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായാലുടൻ നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.
രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ Toilet Occupancy Sensor സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്ലീപ്പർ കോച്ചിൽ ടോയ്‌ലറ്റ് ഓർഡർ സെൻസറും ഉണ്ട്.
രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ ഗേറ്റ്സ് ഓട്ടോമാറ്റിക് ആണ്. എല്ലാ ഓട്ടോമാറ്റിക് ഗേറ്റുകളും അടയുന്നതുവരെ ട്രെയിൻ ചലിക്കില്ല.