ജ്യോതിഷത്തിൽ രാശികളും ഗ്രഹങ്ങളും ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, വ്യക്തിത്വം എന്നിവയെ നിശ്ചയിക്കുന്നു. ഓരോ രാശിയിലുമുള്ളവരുടെ സ്വഭാവവും വ്യക്തിത്വവും വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും. സ്വാർഥരായ ചില രാശിക്കാരുണ്ട്. സ്വന്തം നേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മൂന്ന് രാശിക്കാരെ കുറിച്ച് അറിയാം.
മിഥുനം: മിഥുനം രാശിക്കാർ സംഭാഷണത്തിൽ വളരെ വൈദഗ്ധ്യമുള്ളവരായി കണക്കാക്കപ്പെടുന്നു. തങ്ങൾക്ക് പ്രയോജനമുണ്ടാകുന്ന കാര്യങ്ങൾ വരുമ്പോൾ ഇക്കൂട്ടർ സ്വാർഥരായി മാറുന്നു. നിങ്ങളുടെ പങ്കാളിയോ സുഹൃത്തോ ഈ രാശിക്കാരാണെങ്കിൽ അൽപ്പം ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. ഇക്കൂട്ടരോട് തർക്കത്തിന് നിന്നാൽ സൗഹൃദം തന്നെ ഇവർ വേണ്ടെന്ന് വയ്ക്കും. ആത്മാഭിമാനം ഏറെയുള്ളവരാണ്. എന്നാൽ സ്വന്തം സന്തോഷത്തിനായി പ്രിയപ്പെട്ടവരെ പോലും ഇക്കൂട്ടർ വഞ്ചിക്കാൻ സാധ്യതയുണ്ട്. മിഥുനം രാശിയുടെ അധിപൻ ബുധനാണ്.
ചിങ്ങം: എപ്പോഴും ആകർഷണ കേന്ദ്രമായി തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. അവരുടെ മുഖച്ഛായയ്ക്ക് എന്തെങ്കിലും മോശം വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് ഇക്കൂട്ടർ സഹിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, അവർ സുഹൃത്തുക്കളാണെങ്കിൽ പോലും വെറുതെവിടില്ല. സ്വന്തം ജോലിയിലെ വിജയത്തിനായി ആരെ വേണമെങ്കിലും ഇക്കൂട്ടർ വഞ്ചിക്കും. സൂര്യ ദേവനാണ് ചിങ്ങം രാശിയുടെ അധിപൻ.
കന്നി: ജ്യോതിഷ പ്രകാരം ഈ രാശിക്കാർ വഞ്ചനയിൽ വിദഗ്ധരായി കണക്കാക്കപ്പെടുന്നു. ഈ ആളുകൾക്ക് അവരുടെ നേട്ടത്തിനായി ഏത് പരിധി വരെ പോകാനും കഴിയും. അത് മാത്രമല്ല, ഇക്കൂട്ടർ സ്വന്തം നേട്ടത്തിനായി ആരെയും പരിഗണിക്കുന്നില്ല. പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. കന്നി രാശിയുടെ അധിപൻ ബുധൻ ആണ്