Aishwarya Rai's doppelganger: ഐശ്വര്യ റായിയുമായി അമ്പരപ്പിക്കുന്ന സാമ്യം, ഈ സുന്ദരി ആരെന്ന് സോഷ്യല്‍ മീഡിയ

1 /7

ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വനിത ആരെന്ന  ചോദ്യത്തിന് വര്‍ഷങ്ങളായി നാം നല്‍കി വരുന്ന ഉത്തരമാണ്   ഐശ്വര്യ റായ്...  ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഐശ്വര്യ റായിയുടെ പേര് ഇന്നും ആരാധകർ പറയും  

2 /7

ഐശ്വര്യ റായിയുമായി സാമ്യമുള്ള പെണ്‍കുട്ടികള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.   2005 ൽ സൽമാൻ ഖാൻ നായകനായി  പുറത്തിറങ്ങിയ ചിത്രം ലക്കിയിലെ നായികയെ കണ്ടപ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറഞ്ഞു, ഐശ്വര്യ റായിയെപോലെതന്നെ എന്ന്...!!   സ്നേഹ ഉല്ലാൽ എന്ന പൂച്ചക്കണ്ണുള്ള സുന്ദരിയെ കുറിച്ചായിരുന്നു ആ പരാമര്‍ശം.

3 /7

എന്നാല്‍, ഇന്ന് ഐശ്വര്യ റായിയുമായി സാമ്യമുള്ള ഒരു പാക്‌ സുന്ദരിയാണ്  സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്.    പാക്കിസ്ഥാനിൽ നിന്നുള്ള ആംന ഇമ്രാൻ (Aamna Imrann) എന്ന പെൺകുട്ടിയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

4 /7

പാക് ബ്യൂട്ടി ബ്ലോഗറായ ആംന  ഇമ്രാൻ (Aamna Imrann) ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ടാൽ ഒരു നിമിഷം ഇത് ഐശ്വര്യ റായ് തന്നെയല്ലേ എന്ന് ആർക്കും തോന്നും.   

5 /7

നീല കണ്ണുകളാണ് ആംനയുടെയും  പ്രത്യേകത.  കൂടാതെ,   ഐശ്വര്യ റായിയുടെ സിനിമകളിലെ വേഷങ്ങൾ സ്വയം റീക്രിയേറ്റ് ചെയ്താണ് ആംന ശ്രദ്ധിക്കപ്പെട്ടത്. താരസുന്ദരിയുടെ മുഖസാദൃശ്യമുള്ളതിനാൽ  ആംന പെട്ടെന്ന്തന്നെ സോഷ്യൽമീഡിയയിൽ താരമായി

6 /7

ഐശ്വര്യ റായിയെ പോലെയല്ല, ഐശ്വര്യയേക്കാൾ സുന്ദരിയാണ് ആംന എന്നാണ് ചിലർ പറയുന്നത്. ആംനയുടെ ചിത്രങ്ങൾക്ക് വരുന്ന കമന്‍റുകളിൽ നിന്നും ഇത് വ്യക്തമാണ്. 

7 /7

 ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് ഇതിനോടകം  ആംനയെ ഫോളോ ചെയ്യുന്നത്. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ആംന പറയുന്നു.   

You May Like

Sponsored by Taboola