പഞ്ചസാരയുടെ അമിത ഉപയോഗം എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അറിയാം.
കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങൾ കഴിക്കാൻ നിങ്ങൾക്ക് കൂടുതലായി തോന്നാറുണ്ടോ? പഞ്ചസാര അമിതമായി കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അറിയാം.
അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും.
പഞ്ചസാര ചർമ്മത്തിൻറെ ആരോഗ്യം മോശമാക്കും. ഇത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും.
പഞ്ചസാരയുടെ അമിത ഉപയോഗം മൂഡ് സ്വിങ്സിന് കാരണമാകും. ഇത് മധുരത്തോടുള്ള ആസക്തിയിലേക്ക് നയിക്കും.
അമിതമായി മധുരം കഴിക്കുന്നത് രോഗപ്രതിരോധശേഷി ദുർബലമാക്കും.
അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിനും കാരണമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)