Diabetes: പ്രമേഹമാണോ? ഭക്ഷണക്രമം മാത്രമല്ല, ഈ ശീലങ്ങളും മാറ്റിക്കോളൂ...

ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിത ശൈലി രോ​ഗമാണ് പ്രമേഹം.

ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിത ശൈലി രോ​ഗമാണ് പ്രമേഹം. എന്നാൽ ഭക്ഷണശൈലി മാത്രമല്ല, മറ്റ് പല കാര്യങ്ങളും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകുന്നു.

1 /6

പ്രോട്ടീൻ കുറവുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമായേക്കാം. അതിനാൽ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.  

2 /6

കാർബോഹൈഡ്രേറ്റ് ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു.ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.  

3 /6

തെറ്റായ ഉറക്ക ശീലങ്ങൾ ശരീരത്തിൻ്റെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.  

4 /6

വ്യായാമത്തിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും.  അതിനാൽ ദിവസേന വ്യായാമം ചെയ്യുന്നത് ശീലമാക്കൂ.

5 /6

സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് മാനസികാവസ്ഥയെ ബാധിക്കാം.  

6 /6

വെള്ളം കുറച്ച് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാനിടയുണ്ട്. അതിനാൽ പരമാവധി വെള്ളം കുടിക്കുന്നത് പ്രധാനമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola