ബാലതാരങ്ങളായി തിളങ്ങിയ താരങ്ങളുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഖലീഫ് സെലിബ്രേഷൻസാണ് അനിഖയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സോഹിബ് സായ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഈ മേക്കോവറിന് മേക്കപ്പ് ചെയ്തിരിക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റ് ശിവയാണ്. ഹെയർ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് വിജയലക്ഷ്മിയാണ്.
ബാലതാരങ്ങളായി തിളങ്ങിയ താരങ്ങളുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
നന്ദന വർമ്മ, അനശ്വര രാജൻ, ദേവിക സഞ്ജയ്, ഗോപിക രമേശ്, എസ്തർ അനിൽ അങ്ങനെ ഓരോ ദിവസം ഓരോ താരങ്ങളുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു ബാലതാരത്തിന്റെ ഓണ ചിത്രങ്ങളും ശ്രദ്ധനേടുന്നു.
കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അനിഖ കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ തുടങ്ങി തമിഴിൽ തല അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിച്ച് കൈയടി നേടിയ താരമാണ് അനിഖ.
16 വയസ്സുകാരിയായ അനിഖ ഉടൻ തന്നെ നായികയായി അഭിനയിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. പുതിയ ഓണം ഷൂട്ട് കണ്ടാൽ ഒരു നായികയാവാനുള്ള ലുക്ക് അനിഖയ്ക്ക് ഉണ്ടെന്ന് മനസ്സിലാകും.
റൈൻബോ മീഡിയ എടുത്ത അനിഖയുടെ ഓണ ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്.
ബാഹുബലിയിലെ ദേവസേനയെ പോലെയുണ്ടെന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. ബാക്ക്ഗ്രൗണ്ടിൽ പൂക്കൾ കെട്ടിതൂക്കിയിട്ടുണ്ട്.