Life Expectancy: Pizza ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യം ഓര്‍ത്തോളൂ, ഒരു കഷണം പിസ നിങ്ങളുടെ ജീവിതത്തിന്‍റെ 8 മിനിറ്റ് കുറയ്ക്കും...!!


കാലത്തിനനുസരിച്ച് മാറുന്ന  life Style ഇന്നിന്‍റെ പ്രത്യേകതയാണ്.  പ്രത്യേകിച്ച് യുവതലമുറ മാറ്റങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരുമാണ്.  ഭക്ഷണ ക്രമമാകട്ടെ, ജീവിത രീതികള്‍ ആകട്ടെ, മാറ്റങ്ങള്‍ ഏവര്‍ക്കും ഇഷ്ടമാണ്. 

ഇന്നത്തെ യുവതലമുറയ്ക്കും കുട്ടികള്‍ക്കും നമ്മുടെ  പഴയ ഭക്ഷണ രീതികളെക്കാള്‍ പ്രിയം  മറ്റു  രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങളാണ്.  എന്നാല്‍, ഇവ എത്രമാത്രം ദോഷം ചെയ്യുമെന്ന കാര്യം അവര്‍ ചിന്തിക്കാറില്ല.  ഇത്തരം ഭക്ഷണങ്ങള്‍  ശരാശരി ആയുസ്  (Average Life) കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്...!!

Western Life Style നമ്മുടെ  Quantity Of Life, ഒപ്പം  Quality of Life ഈ രണ്ടു കാര്യങ്ങളേയും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് തെളിയിക്കുന്നത്.  പിസയാണ് (Pizza) ഏറ്റവും കൂടുതൽ അപകടകാരി.  ഒരു കഷണം പിസ (Pizza Slice)  കഴിച്ചാൽ ഒരു വ്യക്തിയുടെ ആയുസ്  7-8 മിനിറ്റ് കുറയുമെന്നാണ്   പഠനങ്ങള്‍ പറയുന്നത്....!!

മനുഷ്യന്‍റെ ആയുസിനെ സ്വാധീനിക്കുന്ന, പ്രഭാവം ചെലുത്തുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം...     

1 /5

ബദാമിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ E എന്നിവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം , കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാന്‍ ബദാം ഏറെ സഹായകമാണ്.  ബദാം കഴിയ്ക്കുന്നതുമൂലം  വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സാധിക്കും.  ബദാം കഴിയ്ക്കുമ്പോള്‍ നിങ്ങളുടെ ആയുസ്  26 മിനിറ്റ് കൂടും...!! 

2 /5

വാഴപ്പഴം കഴിക്കുന്നതിലൂടെ ആയുസ്  13.5 മിനിറ്റും, തക്കാളി കഴിക്കുന്നത് 3.5 മിനിറ്റും, അവോക്കാഡോ കഴിക്കുന്നത് 2.8 മിനിറ്റും വർദ്ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  ഇതിനുപുറമേ, , സാൽമൺ മത്സ്യം (Salmon Fish) കഴിക്കുന്നത് 16 മിനിറ്റ് ആയുസ് വർദ്ധിപ്പിക്കുന്നു.

3 /5

  Fast Food / Soft drinks മുതലായവ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. നിങ്ങള്‍ക്കറിയുമോ?  ഒരു കഷണം പിസ കഴിക്കുന്നതിലൂടെ ആയുസിന്‍റെ 8 മിനിറ്റാണ് നഷ്ടമാവുന്നത്.  എന്നാല്‍, സോഫ്റ്റ് ഡ്രിങ്ക് (Soft drinks) കുടിക്കുന്നതിലൂടെ 12.04 മിനിറ്റും കുറയുന്നു. ഇതിനുപുറമെ, ബർഗറുകൾ, സംസ്കരിച്ച മാംസം എന്നിവയും ആയുസ്  വലിയ തോതിൽ കുറയ്ക്കുന്നു. അതിനാൽ, അവ കഴിക്കുന്നത് ഒഴിവാക്കണം

4 /5

ഭക്ഷണം ആരോഗ്യകരമായ ജീവിതത്തെയും ജീവിത ദൈർഘ്യത്തെയും എങ്ങിനെ ബാധിക്കുന്നു എന്ന വിഷയത്തില്‍  ശാസ്ത്രജ്ഞർ ഗവേഷണം നടത്തി. ജീവിതത്തില്‍ ഭക്ഷണപാനീയങ്ങളുടെ പ്രഭാവം അറിയാൻ, ശാസ്ത്രജ്ഞർ പല തരത്തിലുള്ള ഭക്ഷ്യവസ്തുക്കളിൽ  ഗവേഷണം നടത്തി. ഈ പഠനത്തിന്‍റെ കണ്ടെത്തലുകൾ ഏറെ ഞെട്ടിക്കുന്നതാണ്. പഠനങ്ങള്‍ അനുസരിച്ച്  അമേരിക്കയിൽ സംസ്കരിച്ച മാംസം കഴിക്കുന്ന ആളുകളുടെ ശരാശരി പ്രായം 0.45 മിനിറ്റ് കുറയുന്നു എന്നാണ് കണ്ടെത്തല്‍.  അതായത്, ഒരു ഹോട്ട്ഡോഗ് സാൻഡ്വിച്ചിൽ 61 ഗ്രാം സംസ്കരിച്ച മാംസം അടങ്ങിയിട്ടുണ്ടെങ്കിൽ, അത് കഴിക്കുന്ന ഒരു വ്യക്തിയുടെ ആയുസ് 27 മിനിറ്റ് കുറയും....!!

5 /5

 സസ്യാഹാരം  (Vegetarian Food) ആണ് ഏറ്റവും മികച്ചത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.   സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീന്‍ ആണ്  മറ്റ് പ്രോട്ടീനുകളേക്കാള്‍ മികച്ചത്  എന്നാണ് കണ്ടെത്തല്‍ .  

You May Like

Sponsored by Taboola