November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?

ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ നൽകി 2021 കടന്നുപോകുന്നു. വർഷത്തിലെ അവസാന മാസങ്ങളെ കുറിച്ച് പറയുമ്പോൾ 2021 ലെ നവംബർ മാസം (November 2021) ചില രാശിക്കാർക്ക് നല്ലതല്ലെന്നാണ് പറയുന്നത്. ഈ മാസത്തിൽ പ്രധാനപ്പെട്ട 2 ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ ഈ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതുകൊണ്ട് പണമിടപാട് നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം.

 

1 /5

മീനം രാശിക്കാർ പണം ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് പണ പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ഷോപ്പിങ് [നടത്തുമ്പോൾ ശ്രദ്ധിക്കുക. ഭാര്യയും കുട്ടികളും ഈ മാസം കൂടുതൽ ചെലവുണ്ടാക്കും.

2 /5

ധനു രാശിക്കാർക്ക് ഈ മാസം ധനം ലഭിക്കുമെങ്കിലും ചെലവ് അതിലും കൂടുതലായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

3 /5

മിഥുന രാശിക്കാർക്ക് ഈ മാസം ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം. അവർ ഈ മാസം വൻതോതിൽ ഷോപ്പിംഗ് നടത്തിയേക്കാം എന്നാൽ അവസാനം അത് സമ്മർദ്ദത്തിന് കാരണമാകും. അതുകൊണ്ട് വളരെ ശ്രദ്ധാപൂർവമായ ബജറ്റ് ഉണ്ടാക്കിയതിന് ശേഷം മാത്രം പണം ചെലവഴിക്കുക.

4 /5

ബുധന്റെയും സൂര്യന്റെയും സംക്രമണം മേടം രാശിക്കാർക്ക് ഈ മാസം അപ്രതീക്ഷിത ചെലവുകൾ നേരിടേണ്ടി വരും. അതുകൊണ്ട് ഈ സമയത്ത് പണം വിവേകത്തോടെ ചെലവഴിക്കുക. കഴിയുന്നിടത്തോളം ഈ മാസം ആരിൽ നിന്നും ലോൺ എടുക്കുകയോ കൊടുക്കുകയോ ചെയ്യരുത്. ഇതുകൂടാതെ നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.  

5 /5

2021 നവംബർ (November 2021) ആദ്യം അതായത് 2 നവംബർ 2021 ന് ബുധൻ (Budh) തുലാം രാശിയിൽ പ്രവേശിക്കും. അതിനുശേഷം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ (Surya) 2021 നവംബർ 16-ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. ബുധൻ ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമാണ്. അതേപോലെ വിജയത്തിന്റെയും ആരോഗ്യത്തിന്റെയും ഘടകമാണ് സൂര്യൻ.

You May Like

Sponsored by Taboola