Budh Gochar 2023: ജ്യോതിഷപ്രകാരം ബുധൻ മാർച്ച് 16 ന് മീനരാശിയിൽ സംക്രമിച്ചു. ബുധന്റെ ഈ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Neechbhang Rajyog in Meen: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ മാർച്ച് 16 ന് മീനരാശിയിൽ പ്രവേശിച്ചു. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
Neechbhang Rajayoga: ഈ യോഗം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും 4 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭവും പുരോഗതിയും ഉണ്ടാകും. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): നീചഭംഗ രാജയോഗം ഇടവ രാശിക്കാർക്ക് വളരെ നല്ല ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറി സ്ഥിതി ശക്തമാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. പ്രമോഷൻ ലഭിക്കും.
മിഥുനം (Gemini): ബുധന്റെ സംക്രമം മൂലം ഉണ്ടാകുന്ന നീചഭംഗ രാജയോഗം മിഥുനം രാശിക്കാർക്കും ഗുണം ചെയ്യും. ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ നേട്ടമുണ്ടാകും. ജോലിയുള്ളവർക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ഇവരുടെ ഏത് ആഗ്രഹവും ഈ സമയം നിറവേറ്റാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത.
കന്നി (Virgo): നീചഭംഗം രാജയോഗം കന്നിരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം ഈ രാശിയിൽ ഹൻസ് രാജ യോഗവും രൂപീകരിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് ഇരട്ടി പ്രയോജനമുണ്ടാകും. ധനലാഭം ഉണ്ടാകും, ബഹുമാനം വർധിക്കും, പ്രത്യേകിച്ചും എഴുത്ത്, സംസാരം, കലാപരമായ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്.
ധനു (Sagittarius): നീചഭംഗ രാജയോഗം ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. വസ്തുവിൽ നിന്ന് ലാഭം നേടാൻ സാധ്യത. പുതിയ വാഹനമോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാം. ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ നീങ്ങും. എതിരാളി തോൽക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)