Surya Gochar 2023: ജ്യോതിഷത്തിൽ സൂര്യനെ ആത്മാവിന്റെ ഘടകം എന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യൻ ഗ്രഹങ്ങളുടെ രാജാവും കൂടിയാണ്. സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോഴെല്ലാം അതിനെ സംക്രാന്തി എന്നാണ് പറയുന്നത്.
Surya Rashiparivartan: സൂര്യൻ മീനരാശിയിൽ സംക്രമിച്ചിരിക്കുകയാണ്. മാർച്ച് 15 ന് രാവിലെ 6.13 നായിരുന്നു ആ സംക്രമം നടന്നത്. ദേവതകളുടെ അധിപനായ വ്യാഴത്തിന്റെ രാശിയാണ് മീനം. ഈ രാശിയിൽ സൂര്യന്റെ വരവ് പല രാശിക്കാർക്കും ഗുണം ചെയ്യും. സൂര്യന്റെ ഈ സംക്രമത്തിൽ നിന്ന് വളരെയധികം നേട്ടങ്ങൾ ലഭിക്കുന്ന ആ രാശികളെ കുറിച്ച് നമുക്ക് അറിയാം.
ഇടവം (Taurus): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സംക്രമിച്ചിരിക്കുന്നത്. നിങ്ങൾക്ക് പ്രതീക്ഷിക്കാത്ത സമയത്ത് വൻ സാമ്പത്തിക നേട്ടം ലഭിക്കും. നിക്ഷേപത്തിനും നല്ല സമയമാണ്. ജീവിതത്തിൽ സന്തോഷം കൈവരും, കുടുംബത്തിന്റെ പിന്തുണയുണ്ടാകും.
മിഥുനം (Gemini): ഈ രാശിയുടെ പത്താം ഭാവത്തിലാണ് സൂര്യൻ സംക്രമിച്ചിരിക്കുന്നത്. ഈ കാലയളവിൽ സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം വർദ്ധിക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. തൊഴിൽ മേഖലയിലുള്ളവർക്ക് നല്ല ഫലങ്ങൾ ലഭിക്കും.
കർക്കടകം (Cancer): ഈ രാശിയുടെ 9-ാം ഭാവത്തിലാണ് സൂര്യൻ സംക്രമിച്ചിരിക്കുന്നത്. ഈ രാശി മാറ്റം വളരെ ഗുണം ചെയ്യും. ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തിൽ സാഹചര്യം അനുകൂലമായിരിക്കും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും.
തുലാം (Libra): സൂര്യൻ തുലാം രാശിക്കാരുടെ ആറാം ഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. ഈ സമയം നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. ഈ സമയം വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കുന്നതിനൊപ്പം കരിയറിൽ പുരോഗതിയും നിങ്ങൾക്ക് ലഭിക്കും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമം വളരെ ഭാഗ്യമുണ്ടാക്കും. സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. അതിനാൽ ഈ സമയം നിങ്ങൾക്ക് ബിസിനസ്, വിദ്യാഭ്യാസ സംബന്ധമായ ജോലികൽ എന്നിവയിൽ നേട്ടം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (sagittarius): സൂര്യ സംക്രമത്തോടെ നിങ്ങൾക്ക് സുഖസൗകര്യങ്ങൾ മാത്രമല്ല, നിങ്ങളുടെ ദാമ്പത്യജീവിതവും മികച്ചതായി മാറും. വരുമാനം വർദ്ധിക്കും
മീനം (Pisces): സൂര്യ സംക്രമണം നിങ്ങൾക്ക് വളരെയധികം ശുഭകരമായിരിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)