Mrunal Thakur: മോഡേൺ ലുക്കിൽ 'സീതാ മഹാലക്ഷ്മി'; മൃണാളിൻറെ സ്റ്റൈലൻ ചിത്രങ്ങൾ കാണാം

ദുൽഖർ സൽമാൻ നായകനായ 'സീതാരാമം' എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്റെയാകെ പ്രിയങ്കരിയായ നടിയാണ് മൃണാൾ താക്കൂർ.  'സീതാ മഹാലക്ഷ്മി' എന്ന കഥാപാത്രത്തെയാണ് മൃണാൾ ചിത്രത്തിൽ അവതരിപ്പിച്ചത്.

 

Mrunal Thakur latest photo: ഹിന്ദി സീരിയലുകളിലൂടെ നേരത്തെ തന്നെ പല പ്രേക്ഷകർക്കും സുപരിചിതയാണ് മൃണാൾ. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ മൃണാൾ താക്കൂർ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. 

1 /5

അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള ഗൗണിൽ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 

2 /5

'നാനി 30' എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മൃണാൾ താക്കൂർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഡിസംബറിൽ റിലീസിനെത്തും. നാനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 

3 /5

2014 പുറത്തിറങ്ങിയ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രമാണ് മൃണാളിന്റെ ആദ്യ സിനിമ. 2018ൽ ഹൃത്വിക് റോഷൻ നായകനായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. അതേവർഷം തന്നെ ഷാഹിദ് കപൂറിന്റെ ജേഴ്‌സിലും നായികയായി. 

4 /5

2021ൽ രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ തൂഫാനിലും മൃണാൽ പ്രധാന കഥാപാത്രമായി എത്തി. 

5 /5

ദുൽഖർ നായകനായ സീതാരാമം മൃണാളിന്റെ കരിയറിൽ വലിയ ശ്രദ്ധനേടിയ ചിത്രമായിരുന്നു. സീതാ മഹാലക്ഷ്മിയായിട്ടുള്ള തന്റെ പ്രകടനത്തിലൂടെ തെന്നിന്ത്യയ്ക്കും പ്രിയങ്കരിയായി. തെലുങ്ക്, മലയാളം, തമിഴ്, ഭാഷകളിലായിരുന്നു റിലീസ്.

You May Like

Sponsored by Taboola