Rahu-Ketu Gochar October 2023: ക്രൂരനെന്നും മായാവിയെന്നും അറിയപ്പെടുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും അടുത്ത മാസം രാശി മാറാൻ പോകുകയാണ്.
Rahu Ketu Transit: സാധാരണ ഇവരുടെ രാശിമാറ്റം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടക്കാമെങ്കിലും ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജ്യോതിഷത്തിൽ രാഹു-കേതുവിനെ നിഴൽ ഗ്രഹങ്ങളെന്നും മായാവി ഗ്രഹങ്ങളെന്നും വിളിക്കാറുണ്ട്.
Rahu-Ketu Rashi Parivartan 2023: ജ്യോതിഷത്തിൽ രാഹു-കേതുവിനെ നിഴൽ ഗ്രഹങ്ങളെന്നും മായാവി ഗ്രഹങ്ങളെന്നും വിളിക്കാറുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും എപ്പോഴും വക്ര ഗതിയിലായിരിക്കും സഞ്ചരിക്കുക. ഈ ഗ്രഹങ്ങളുടെ ക്രൂര ദൃഷ്ടി പതിച്ചാൽ പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട.
ചില സമയത്ത് ഈ ഗ്രഹങ്ങൾ ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. നിലവിൽ രാഹു മേടം രാശിയിലും കേതു തുലാം രാശിയിലുമാണ്. ഇനി ഈ രണ്ട് നിഴൽ ഗ്രഹങ്ങളും ഒക്ടോബർ 30 ന് സംക്രമിക്കും. രാഹു മേടം വിട്ട് മീന രാശിയിലും കേതു തുലാം രാശിയിൽ നിന്നും കന്നി രാശിയിലേക്കും പ്രവേശിക്കും.
ഈ സംക്രമം മൂലം 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഇവർക്ക് ജീവിതത്തിൽ സമ്പത്ത് മാത്രമല്ല, സമൂഹത്തിൽ അവരുടെ ബഹുമാനവും ആദരവും വർദ്ധിക്കും. ആ 3 രാശികളെക്കുറിച്ച് അറിയാം...
കുംഭം (Aquarius): രാഹു-കേതു സംക്രമം കാരണം കുംഭം രാശിക്കാർക്ക് ആകസ്മികമായ ധനനേട്ടം ഉണ്ടാകും. ബിസിനസ്സ് വിപുലീകരിക്കാനുള്ള നല്ല അവസറാം ലഭിക്കും. ഈ കാലയളവിൽ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു തീർത്ഥാടനത്തിന് പോകാൻ യോഗമുണ്ടാകും.
മീനം (Pisces): രാഹു-കേതു സംക്രമത്തിലൂടെ ഈ രാശിക്കാർ ഗുരു ചണ്ഡള ദോഷത്തിൽ നിന്നും മുക്തരാകും. ശേഷം അവരുടെ സാമ്പത്തിക നേട്ടം ആരംഭിക്കും. ഇവർക്ക് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും, പുതിയ മേഖലകളിൽ നിക്ഷേപിക്കുന്നത് ഉത്തമം, ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.
മകരം (Capricorn): രാഹുവിന്റെ രാശി മാറുന്നതിനാൽ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഇവരുടെ നടക്കാതിരുന്ന കാര്യങ്ങൾ ഈ സമയം നടക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് ധനനേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. കുടുംബത്തിൽ വീടോ വാഹനമോ വാങ്ങാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)