പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് കൂൺ. കൂണിന് നിരവധിയായ ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂൺ എങ്ങനെ പൊതുവായ ആരോഗ്യം വർധിപ്പിക്കുമെന്നും വിട്ടുമാറാത്ത രോഗങ്ങളെ തടയുമെന്നും നോക്കാം.
കൂൺ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മനുഷ്യശരീരത്തിന് കാത്സ്യം ആവശ്യമാണ്. കൂൺ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിൽ കൂൺ ചേർക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
കൊഴുപ്പ്, കൊളസ്ട്രോൾ, കലോറി എന്നിവ കുറയ്ക്കാൻ സാധിക്കുന്നു.
കൂണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനങ്ങൾ എന്നിവയെ ബാധിക്കുന്ന കാൻസറിനെ തടയും. കൂണിൽ കാണപ്പെടുന്ന മറ്റൊരു ആന്റിഓക്സിഡന്റ് കോളിൻ ആണ്. ചില പഠനങ്ങൾ അനുസരിച്ച്, കോളിൻ കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും.